ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി
ഗാന്ധിനഗര്‍: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 75 മുനിസിപ്പാലിറ്റി, 17 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 75 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. 2013ല്‍ 59 സീറ്റുകളാണ് അവര്‍ നേടിയിരുന്നത്. കോണ്‍ഗ്രസിന് 16 സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 11 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ നിലമെച്ചപ്പെടുത്തി. നാലു സീറ്റുകളില്‍ സ്വതന്ത്രരും രണ്ട് സീറ്റുകളില്‍ മറ്റു പാര്‍ട്ടികളും വിജയിച്ചു. ആറ് സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ല.
ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ 2060 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബി.ജെ.പി 1167 സീറ്റുകളും കോണ്‍ഗ്രസ് 630 സീറ്റുകളും നേടി. ബി.എസ്.പി- 15, എന്‍.സി.പി- 28, മറ്റു പാര്‍ട്ടികള്‍- 18, സ്വതന്ത്രര്‍- 202 എന്നിങ്ങനെയാണ് കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."