അനിശ്ചിതത്വം നീങ്ങി; അമരിന്ദര്‍ സിങ് കനേഡിയന്‍
ചണ്ഡീഗഡ്: അനിശ്ചിതത്വത്തിനൊടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ചര്‍ച്ച നടത്തും. നാളെ അമൃത്്സറില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.
കാനഡയിലെ ഖലിസ്ഥാന്‍ വാദികളെ പിന്തുണക്കുന്നുവെന്ന കാരണത്താലാണ് ഇന്ത്യയിലെത്തിയ ജസ്റ്റിനും കുടുംബത്തിനും അനുയോജ്യമായ സ്വീകരണം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാതിരുന്നത്. ഇക്കാരണം കൊണ്ട് പഞ്ചാബിലെ അമൃത്്സറിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് സ്വീകരിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വമായിരുന്നു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും ഇന്ത്യയിലെത്തിയത്. കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ്ങായിരുന്നു അദ്ദേഹത്തെ ഡല്‍ഹിയില്‍ സ്വീകരിച്ചിരുന്നത്. ഒരു രാഷ്ട്രത്തലവന് ലഭിക്കേണ്ട സ്വീകരണം കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഉണ്ടായില്ലെന്നതും ശ്രദ്ധേയമായിരുന്നു.
കാനഡയിലുള്ള സിഖ് ഖലിസ്ഥാന്‍ വാദികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നതാണ് ഇന്ത്യയില്‍ അദ്ദേഹത്തിന് തണുത്ത പ്രതികരണം ലഭിക്കാന്‍ കാരണം. എന്നാല്‍ ഖലിസ്ഥാന്‍ വിഘടന വാദികളോടുള്ള കാനഡയുടെ നിലപാട് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കാനഡയുമായി പഞ്ചാബിലെ ജനങ്ങള്‍ക്ക് ദൃഢമായ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."