ദോക്‌ല: കരസേനാ മേധാവി ബിപിന്‍ റാവത്ത് ഭൂട്ടാനിലെത്തി രഹസ്യയോഗം നടത്തി
ന്യൂഡല്‍ഹി: ദോക്‌ല വിഷയവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഭൂട്ടാനിലെത്തി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ എന്നിവരും ഭൂട്ടാന്‍ അധികൃതരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളില്‍ നടന്ന യോഗത്തില്‍ സുരക്ഷാ വിഷയങ്ങളും ദോക്‌ലയിലെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. ദോക്‌ലയില്‍ ചൈന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്‌വന്നതിന് പിന്നാലെയാണ് ഭൂട്ടാനിലെ രഹസ്യ യോഗം.
ഭൂട്ടാന്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവായിരുന്നു. ദോക്‌ലയില്‍ സമാധാനത്തിനുള്ള ആവശ്യമാണ് ഭൂട്ടാന്‍ മുന്നോട്ട് വച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അസം ഗ്ലോബല്‍ നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്ഗയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഭൂട്ടാനിലെ രഹസ്യ യോഗം. ദോക്‌ലയില്‍ ഇന്ത്യാ-ചൈന സൈന്യങ്ങള്‍ 73 ദിവസം സംഘര്‍ഷ സാഹചര്യത്തില്‍ നിന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ കരസേനാ മേധാവി ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഭൂട്ടാനുമായി ചര്‍ച്ച നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."