കേസ് അന്വേഷിക്കുന്നത് ഏഴു വിഭാഗങ്ങള്‍
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പ് കേസന്വേഷണത്തില്‍ പങ്കെടുക്കുന്നത് ഏഴുവിഭാഗങ്ങള്‍. രാജ്യത്തെ മുന്‍നിര ഏജന്‍സിയായ സി.ബി.ഐ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് , ആദായനികുതി വകുപ്പ്, കേന്ദ്ര വിജിലന്‍സ് കമ്മിഷന് , കോര്‍പറേറ്റ് കാര്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ഇന്റര്‍പോള്‍ എന്നിവയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ഇതില്‍ സി.ബി.ഐ രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. മൂന്നുപേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. സി.ബി.ഐയുടെ രണ്ട് എഫ്.ഐ.ആര് പരിഗണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് രണ്ടുകേസുകളെടുത്തു.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 5,649 കോടി രൂപവിലവരുന്ന വജ്രം ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ആദായനികുതി വകുപ്പും പരിശോധന നടത്തുന്നുണ്ട്.
പി.എന്‍.ബിയുടെ മുന്‍നിര ഉദ്യോഗസ്ഥരോട് ഇന്നലെ കേന്ദ്ര വിജിലന്‍സ് കമ്മിഷനര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇത്രയും തുക വായ്പയായി നല്‍കിയിട്ടും എന്തുകൊണ്ട് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കമ്മിഷനര്‍ ചോദിക്കുന്നത്.
അന്വേഷണത്തിനിടെ കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് 150ഓളം കടലാസ് കമ്പനികളെ കണ്ടെത്തിയത്. നീരവ് മോദിയേയും മെഹുല്‍ ചോക്സിയേയും പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്.
രാജ്യാന്തരതലത്തില്‍ നീരവ് മോദിക്കായി ഇന്റര്‍പോളും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."