'മാണിക്യ മലര്': നടിയും സംവിധായകനും സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവീ' എന്ന ഗാനത്തിനെതിരായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന് ഉമര്‍ ലുലുവും നടി പ്രിയാ വാര്യരും സുപ്രിംകോടതിയില്‍ ഹരജി നല്കി.
ഗാനത്തിനെതിരായ പരാതിയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ നിയമനടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്നുമ്മ പൊലിസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എവിടെയും കേസ് റജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ഇത് വരെ പൂര്‍ത്തിയായിട്ടില്ല.
ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നതാണെങ്കില് സെന്‍സര്‍ ബോര്‍ഡിന് തീരുമാനമെടുക്കാവുന്നതാണെന്നും അഭിഭാഷകനായ ഹാരിസ് ബീരാന് മുഖേന നല്കിയ ഹരജിയില്‍ സംവിധായകനും നടിയും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."