HOME
DETAILS

പോപുലര്‍ ഫ്രണ്ടിന്റെ സമാന്തര കോടതി

  
backup
February 20 2018 | 02:02 AM

%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%be



മലപ്പുറം: പോപുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തിലുള്ള ഇമാം കൗണ്‍സിലിന്റെ സമാന്തര കോടതിയെ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ഭാഗമാക്കി മാറ്റാന്‍ നീക്കം. മുസ്്‌ലിംകള്‍ക്കിടയില്‍ തര്‍ക്കപരിഹാരം കാണുന്നതിനായി പേഴ്‌സനല്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ദാറുല്‍ ഖദാഅ്' ആയി ഇമാം കൗണ്‍സിലിന്റെ സംവിധാനം അംഗീകരിപ്പിക്കാനാണ് ശ്രമം.
ഇതുമായി ബന്ധപ്പെട്ടു പേഴ്‌സനല്‍ ബോര്‍ഡിലെ 'ദാറുല്‍ ഖദാഅ്' ഭാരവാഹികളുടെ നേതൃത്വത്തില്‍ ഈ മാസം 26 മുതല്‍ 28 വരെ കേരളത്തില്‍ യോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 26,27 തിയതികളില്‍ മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലും 28ന് കോഴിക്കോട്ടുമാണ് ബോര്‍ഡ് നേതൃത്വത്തില്‍ യോഗം ചേരുന്നത്. മതവിഷയങ്ങളില്‍ തീര്‍പ്പുകല്‍പിപ്പിക്കുന്ന പണ്ഡിതന്‍മാരുടെ സംഗമമായി വിശദീകരിക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രധാന മതസംഘടനാ നേതാക്കള്‍ക്കോ പണ്ഡിതന്‍മാര്‍ക്കോ ക്ഷണം ലഭിച്ചിട്ടില്ല.
മുസ്‌ലിം കുടുംബങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കോടതി കേസുകള്‍ക്ക് ഇടമാകാതെ പരസ്പരം തര്‍ക്കപരിഹാരം കാണുന്നതിനാണ് പേഴ്‌സനല്‍ ലോ ബോര്‍ഡ് 'ദാറുല്‍ ഖദാഅ് 'ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതു പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
അതേസമയം, 2009 മുതല്‍ പോപുലര്‍ ഫ്രണ്ട് സംഘടനയായ ഇമാം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇതേപേരില്‍ മറ്റൊരു സമിതി സംസ്ഥാനത്ത് തുടങ്ങിയിരുന്നു. ഈകമ്മിറ്റിയെ പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ 'ദാറുല്‍ ഖദാഅ്'ആയി അംഗീകരിക്കണമെന്നാവശ്യപ്പെട്ടു ഇവര്‍ ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നു 'ദാറുല്‍ഖദാഅ്' പ്രതിനിധികള്‍ കേരളത്തിലെത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍നടപടിയായാണ് അടുത്തആഴ്ച മൂന്നുദിവസത്തെ സമ്മേളനം നിശ്ചയിച്ചത്. പേഴ്‌സനല്‍ ലോബോര്‍ഡ് ഭാരവാഹി കളായ ഖാസി മുഷ്ഫാഖ് അ്ഹ്മദ് ഖാലിദ,് സൈഫുല്ല റഹ്മാനി, ഡല്‍ഹി 'ദാറുല്‍ ഖദാഅ് 'ഓര്‍ഗനൈസര്‍ ഇദ്‌രീസ് ആലം, മുംബൈ ശരീഅത്ത് കോടതി ഖാസി ഫയാസ് ആലം എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഖാസിമാരുടേയും മഹല്ലുകളുടേയും ആഭിമുഖ്യത്തില്‍ കേരളത്തില്‍ മതകാര്യങ്ങളില്‍ സമാനമായ സംവിധാനങ്ങളാണ് തുടര്‍ന്നുവരുന്നത്. മതനേതാക്കളേയും ഖാസിമാരേയും മഹല്ലുകളേയും ഉള്‍പ്പെടുത്താതെ 'ദാറുല്‍ ഖദാഅ്' രൂപീകരിക്കുന്നത് ഫലപ്രദമാവില്ലെന്നിരിക്കെ, സംഘടനാ സ്വീകാര്യത നേടിയെടുക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റേയും ഇമാം കൗണ്‍സിലിന്റേയും അജണ്ടയാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
പേഴ്‌സനല്‍ ബോര്‍ഡിന്റെ കൂട്ടായ്മക്ക് വലിയ സ്വീകാര്യത ലഭിച്ചുവരുന്ന കേരളത്തില്‍ വിവിധ മതസംഘടനകളേയും ഖാസിമാരേയും മാറ്റിനിര്‍ത്തി, ഒരു സംഘടനാ പദ്ധതി ഔദ്യോഗിക സംവിധാനമാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago