HOME
DETAILS
MAL
മേഴ്സിക്കുട്ടിയമ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന്
backup
February 20 2018 | 02:02 AM
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായതായി ഇന്നലെ രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. നിലയില്‍ പുരോഗതിയുണ്ടെങ്കിലും ചികിത്സ ഐ.സി.യുവില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്കി. നിലവില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."