സംസ്ഥാനത്ത് 23 പേര്‍ക്ക് കുഷ്ഠവും 66 പേര്‍ക്ക് ക്ഷയരോഗവും പിടിപെട്ടെന്ന് സംശയം
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കുഷ്ഠ രോഗവും, 66 പേര്‍ക്ക് ക്ഷയരോഗവും പിടിപെട്ടതായി സംശയം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം പടിപെട്ടതായി കണ്ടെത്തിയത്. പരിശോധനയില്‍ 563 പേര്‍ക്ക് ത്വക്ക് രോഗവും, 132 പേര്‍ക്ക് വയറിളക്ക രോഗവും ഉള്ളതായും കണ്ടെത്തി. സംസ്ഥാനത്ത്13,568 ലേബര്‍ ക്യാംപില്‍ പരിശോധന നടത്തി. 45,498 പുരുഷന്മാരെയും, 12,444 സ്ത്രീകളെയും, 4,353 കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കി. യാതൊരു പ്രതിരോധ കുത്തിവെയ്പുകളുമെടുക്കാത്ത 49 കുട്ടികളെയും ഭാഗികമായി കുത്തിവെയ്പുകള്‍ സ്വീകരിച്ച 760 കുട്ടികളെയും കണ്ടെത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജലസ്രോതസുകള്‍ മലിനമാക്കുക, വൃത്തിഹീനമായ സാഹചര്യത്തില്‍ തൊഴിലാളികളെ താമസിപ്പിക്കുക തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്ന് 434 പേര്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടിസും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."