വിക്കറ്റിന് പിന്നില്‍ ലോക റെക്കോര്‍ഡ് നേട്ടവുമായി വീണ്ടും ധോണി
ജൊഹന്നാസ്ബര്‍ഗ്: ശിഖര്‍ ധവാന് ബാറ്റ് കൊണ്ടും ഭുവനേശ്വര്‍ കുമാര്‍ പന്ത് കൊണ്ടും മികവ് പുലര്‍ത്തി ഇന്ത്യയെ ആദ്യ ടി20യില്‍ വിജയ തീരമെത്തിച്ചപ്പോള് വിക്കറ്റിന് പിന്നില്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി ഒരു ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യിലാണ് താരം റെക്കോര്‍ഡിട്ടത്.
ടി20യില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ ക്യാച്ചെടുത്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ 133 ക്യാച്ചുകളുടെ റെക്കോര്‍ഡാണ് 134 പോരെ പിടിച്ചുപുറത്താക്കി ധോണി സ്വന്തം പേരിലാക്കിയത്. 254 മത്സരങ്ങളില്‍ നിന്നാണ് സംഗക്കാര റെക്കോര്‍ഡ് നേട്ടത്തിലെത്തിയതെങ്കില്‍ ധോണി 275 മത്സരങ്ങളില്‍ നിന്നാണ് റെക്കോര്‍ഡ് മറികടന്നത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റീസ ഹെന്‍ഡ്രിക്സിന്റെ ക്യാച്ചെടുത്താണ് ധോണി നാഴികക്കല്ല് പിന്നിട്ടത്.
ക്യാച്ചും സ്റ്റംപിങുമടക്കം ടി20യില്‍ 204 പേരെയാണ് ഇതുവരെ ധോണി പുറത്താക്കിയിട്ടുള്ളത്. ടി20യില്‍ ഏറ്റവും കൂടുതല്‍ പേരെ പവലിയനിലേക്ക് മടക്കിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ധോണി. നിലവില്‍ 207 പേരെ മടക്കി പാകിസ്താന് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലാണ് ഒന്നാമത്. 87 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച ധോണി 48 ക്യാച്ചുകളും 29 സ്റ്റംപിങുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പോരാട്ടത്തില്‍ 48 ക്യാച്ചുകള്‍ നിലവിലെ ലോക റെക്കോര്‍ഡ് നേട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."