സ്വന്തം പേരില്‍ അരിയും എള്ളും വിപണിയിലിറക്കി മൂത്തേടം ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍
തനിമ എന്ന പേരിലാണ് ജൈവ ഉല്‍പന്നമായ അരിയും എള്ളും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയത്
കരുളായി: കൃഷിയിലും സേവന രംഗത്തും നിരവധി മാതൃകകള്‍ സൃഷ്ടിക്കുകയും ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത മൂത്തേടം ഗവ.ഹയര്‍ സെക്കണ്ടന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വിസ് സ്‌കീം വള@ണ്ടിയര്‍മാര്‍ വിപണിയിലേക്ക് തനിമ എന്ന ബ്രാന്‍ഡില്‍ അരിയും എള്ളും വില്‍പനക്കെത്തിച്ചു. വിഷവും മായവുമില്ലാത്ത അരിയും എള്ളും വിപണിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാര്‍ഥികള്‍ തനിമ എന്ന ബ്രാന്‍ഡില്‍ അരിയും എള്ളും വിപണിയിലെത്തിച്ചത്.
ജൈവ കൃഷി രീതിയിലൂടെ ഉ@ണ്ടാക്കിയ നെല്ല് വിപണനം നടത്തിയാല്‍ അത് വീണ്ട@ും മായം കലര്‍ത്തി അരിയായി ഉപഭോക്താക്കളില്‍ വന്നു ചേരുമെന്ന അപകടം മുന്നില്‍ ക@ണ്ടാണ് വിദ്യാര്‍ഥികള്‍ തന്നെ അരി നിര്‍മാണം ഏറ്റെടുത്തത്. മൂത്തേടം പഞ്ചായത്തിലെ തരിശായി കിടന്ന 10 ഏക്കറോളം വരുന്ന പ്രദേശങ്ങളില്‍ കര നെല്ല് ഉള്‍പ്പെടെയുള്ള നെല്‍ കൃഷി ചെയ്താണ് ഇപ്പോള്‍ ഒന്നര ടണ്‍ അരി വിദ്യാര്‍ഥികള്‍ വിപണിയിലെത്തിക്കുന്നത്.
ഉല്‍പാദനം മുതല്‍ വിപണി വരെ എല്ലാ പ്രവൃത്തികളും വിദ്യാര്‍ഥികള്‍ തന്നെയാണ് ഏറ്റെടുത്തു ചെയ്യുന്നത്. ഇക്കഴിഞ്ഞ ഓണം സീസണില്‍ രണ്ട് ടണ്‍ അരിയാണ് വിദ്യാര്‍ഥികള്‍ തനിമ ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചത്. തനിമ അരിയുടെ ര@ണ്ടാം ഘട്ട വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഇല്‍മുന്നിസ ടീച്ചര്‍ നിര്‍വഹിച്ചു. തനിമ എള്ളിന്റെ വിതരണോദ്ഘാടനം മൂത്തേടം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സൈറാബാനു നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റണ്ട് ബഷീര്‍ കോട്ടയില്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ മുനീര്‍ കാവുങ്ങല്‍, പി.ടി.എ വൈസ് പ്രസിഡന്റ് കൂട്ടീരി റംലത്ത്, പി.ടി.എ അംഗങ്ങളായ ആസാദ്, ജൂബി, മുസ്തഫ വലിയാട്ടില്‍, സിന്ധു പ്രിന്‍സിപ്പല്‍ എല്‍.വൈ സുജ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് റസാക്ക്, വള@ണ്ടിയര്‍മാരായ അരുണ്‍, ജുനൈസ്, സോളി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."