കുച്ചിപ്പുടിയില്‍ നടനവിസ്മയം തീര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും കുടുംബവും
പെരിന്തല്‍മണ്ണ: പഞ്ചായത്ത് ഭരണകാര്യങ്ങള്‍ക്കിടയിലും കലാപരമായ പ്രവര്‍ത്തനങ്ങളില്‍ സകുടുംബം പങ്കെടുത്ത് മാതൃകയാവുകയാണ് പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലതാ അനില്‍. പഞ്ചായത്ത് ദിനാഘോഷം വേദിയിലാണ് വേറിട്ട ഈ കലാ പ്രകടനം അരങ്ങേറിയത്.
ജില്ലയിലെ ജീവനക്കാരുടെ സംഗീത കൂട്ടായ്മയായ 'സമന്വയ' സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഇനം പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലതാ അനിലും ഭര്‍ത്താവ് അനില്‍ വെട്ടിക്കാട്ടിരിയും മക്കളായ വരഹാലു, സിതേന്ദ്ര എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തമായിരുന്നു.'കൃഷ്ണലീലയിലെ മരതകമണിമയ' എന്ന ഗാനത്തിനാണ് ചുവടുവച്ചത്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച ഈ കലാകുടുബത്തിന് ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
മൂത്ത മകന്‍ വരഹാലു എട്ടാം ക്ലാസിലും മകള്‍ സിതേന്ദ്ര അഞ്ചിലും പഠിക്കുന്നു. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനം വരഹാലുവിനായിരുന്നു. കലാപ്രകടനങ്ങള്‍ക്കുപുറമെ മറ്റുമേഖലയും കഴിവ് തെളിയിച്ച പ്രേമലതാ അനില്‍ ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷം സമ്പൂര്‍ണ ഹൈടെക്കാക്കി മാറ്റി ശ്രദ്ധേയമായ പഞ്ചായത്ത് ദിനാഘോഷ ഐ.ടി കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."