കുഞ്ഞുകണ്ണുകളിലെ രൂക്ഷതയാണ് എന്നില്‍ തിരിച്ചറിവുണ്ടാക്കിയത്- അധിനിവേശത്തിനെതിരെ ഇസ്‌റാഈല്‍ സൈനികന്‍
ജറൂസലം: പാതിരാവിന്റെ നിശബ്ദതയില്‍ വാതിലുകളില്‍ അടിച്ചു പൊളിക്കുമ്പോള്‍ വീടിനകത്തെ ഇരുട്ടില്‍ തിളങ്ങിയ കുഞ്ഞു കണ്ണുകളിലെ രൂക്ഷതയാണ് എന്നില്‍ പുനര്‍വിചിന്തനമുണ്ടാക്കിയത്. അവരുടെ ഭീതി നിസ്സഹായത എന്നതിനേക്കാളൊക്കെ ആ കണ്ണുകളിലെ തീക്ഷണത അതെന്നെ ചിന്തിപ്പിക്കുകയായിരുന്നു- ഇസ്‌റാഈല്‍ സൈനികന്റെ വാക്കുകളാണിവ. ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് അവ്‌നര്‍ ഈ തുറന്നു പറച്ചില്‍ നടത്തിയത്.
ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇസ്‌റാഈല്‍ ജനതക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തിലെ മുന്‍ പാരാ ട്രൂപ്പര്‍ കൂടിയായിരുന്നു അവ്‌നര്‍. അവ്‌നര്‍ പറയുന്നു.
'സൈന്യത്തിന്റെ ഒളിസംഘത്തിലെ അംഗമായിരുന്നു ഞാന്‍.നബുലയിലും ജനിനിലും പരിസരപ്രദേശങ്ങളിലുമാണ് പതിവ് ഡ്യൂട്ടി. ഫലസ്തീന്‍ ഭവനങ്ങള്‍ പിടിച്ചെയുക്കുകയ എന്നതാണ് ജോലി. വെസ്റ്റ് ബാങ്കിലെ ഓരോ വീടുകളും ഒഴിപ്പിക്കണം. അതിനായി മാപ്പുകളില്‍ നോക്കി കൃത്യമായി ഏതു വീടാണ് ഒഴിപ്പിക്കേണ്ടതെന്ന് അടയാളപ്പെടുത്തിയാണ് പോവുക.സാധാരണക്കാരനായ തീര്‍ത്തും നിഷ്‌ക്കളങ്കരായ ഗ്രമീണരുടെ വീടുകളാണ് തെരഞ്ഞെടുക്കുക. അര്‍ധ രാത്രിയിലാണ് ഞങ്ങള്‍ അവരുടെ വീടുകളില്‍ പ്രവേശിക്കുക. വീടുകളിലെ വാതിലുകള്‍ അടിച്ചു തകര്‍ക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യും അതിനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കും. തങ്ങളിവിടെ സുരക്ഷിതരല്ലെന്നൊരു ഭീതി അവരില്‍ സൃഷ്ടിക്കും'.
മേലുദ്യോഗസ്ഥര്‍ ഉത്തരവിടുന്നത് മറുചോദ്യമില്ലാതെ നടപ്പിലാക്കുക എന്നത് തന്നെയായിരുന്നു ആദ്യമൊക്കെ അവ്‌നറുടെ രീതി. തന്റെ പ്രവര്‍ത്തികളെ കുറിച്ചോര്‍ത്ത് വിഷമം തോന്നുമ്പോഴൊക്കെ തന്നെ ന്യായീകരിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇരുട്ടിനെ വെല്ലുന്ന തീക്ഷണതയുള്ള കുഞ്ഞുകണ്ണുകള്‍ തന്നെ വേട്ടയാടിക്കൊണ്ടെയിരിക്കുമെന്ന് അവ്‌നര്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിലെ ഒരു ഡോക്ടറുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയുണ്ടായ അനുഭവം തന്നെ പൂര്‍ണമായും ഇത്തരം പ്രവൃത്തികളില്‍ നിന്നകറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഫലസ്തീനിയവുക എന്നാല്‍ എന്താണെന്ന് അന്ന് ആ ഡോക്ടര്‍ മനസ്സിലാക്കിത്തന്നു. ഒരു പട്ടാളക്കാരനെന്ന നിലക്ക് താനെന്താണ് ഫലസ്തീന്‍ ജനതയോട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.
കഴിഞ്ഞ 51 വര്‍ഷമായി ഇസ്‌റാഈലിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങള്‍ അവിടുത്തെ ജനങ്ങളെയും ഫലസ്തീനെതിരായ മനോഭാവത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. ഒന്നുകില്‍ ഇസ്‌റാഈലികള്‍ അല്ലെങ്കില്‍ ഫലസ്തീനികള്‍ എന്നതാണ് അവരുടെ നിലപാട്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഫലസ്തീനികളുെട സുരക്ഷിതത്വം ഇല്ലാതവണമെന്ന് അവരും ചിന്തിക്കുന്നു. ഇസ്‌റാഈലിന്‍െ അനധികൃത കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കാതെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷയുടെ കാരണം പറഞ്ഞ് തെരുവുകളും മറ്റും മരവിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."