HOME
DETAILS
MAL
ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനായി കോടതിയില്‍ പോകും- എം.എം ഹസ്സന്
backup
February 20 2018 | 09:02 AM
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ
വെട്ടികൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനവും കീഴടങ്ങിയ പ്രതികള്‍ ഡെമ്മികളുമാണ്. യഥാര്‍ഥ വസ്തുതയും പ്രതികളും പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഏഴിന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കേരള മോചന യാത്ര നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."