ജിദ്ദയില്‍ പത്തു ലക്ഷം റിയാല്‍ വില വരുന്ന ഏലം ലോഡുമായി ട്രെയിലര്‍ കാണാതായി
റിയാദ്: ജിദ്ദയില്‍ ഏലവുമായി വന്ന ട്രെയിലര്‍ കാണാതായതില്‍ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. പത്തു ലക്ഷത്തോളം റിയാല്‍ (ഒന്നേമുക്കാല്‍ കോടിയോളം ഇന്ത്യന്‍ രൂപ) വിലവരുന്ന ഏലം കയറ്റിയ ട്രെയിലറാണ് കാണാതായത്. ജിദ്ദയിലെ റാബിഗ് പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്ക് വരുന്നതിനിടെയാണ് ട്രെയിലര്‍ അപ്രത്യക്ഷമായത്. പാകിസ്താന് വംശജനായ ലോറി ഡ്രൈവര്‍ക്കു നേരെയാണ് അന്വേഷണം നീളുന്നത്. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്,
റാബിഗ് തുറമുഖത്തു നിന്ന് ലോഡ് കയറ്റിയ ശേഷം ജിദ്ദയിലെ ഗോഡൗണില്‍ ഇറക്കണമെന്നായിരുന്നു കരാര്‍. ഇതേ ദിവസം ഗോഡൗണിന് സമീപം ട്രെയിലര്‍ നിര്‍ത്തിയിട്ടതായി സി.സി.ടി.വി ക്യാമറയില്‍ വ്യക്തമാണ്. എന്നാല്‍ പിറ്റേ ദിവസം ലോറി കാണാതാവുകയായിരുന്നുവെന്നു ലോറി ഉടമയായ സ്വദേശി പൗരന് വ്യക്തമാക്കി. പിറ്റേ ദിവസം ലോഡ് കാണാത്തതിന് തുടര്‍ന്ന് ഗോഡൗണില്‍ നിന്നും ലോറി ഉടമയെ വിളിച്ചന്വേഷിഷിച്ചപ്പോഴാണ് ലോഡടക്കം ട്രെയിലര്‍ കാണാതായതായി അറിയുന്നതെന്ന് ലോറി ഉടമ പോലിസില്‍ മൊഴി നല്കി. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഏലം കാണാതായ സംഭവത്തില്‍ ഡ്രൈവറുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സുരക്ഷാ സേന പാസ്പോര്‍ട്ട് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."