മേഘാലയ: ബി.ജെ.പിയുടെ സാമുദായിക കാര്‍ഡ് ഫലിക്കില്ല
എട്ടു വര്‍ഷത്തെ ഭരണത്തിനു ജനവിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെണ്ടങ്കില്‍ കോണ്‍ഗ്രസ് തന്നെ ഇത്തവണയും മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കും. അറുപതംഗ നിയമസഭയിലേയ്ക്ക് ഈ മാസം 28നാണു വോട്ടെടുപ്പ് നടക്കുന്നത്. അസമിലും മണിപ്പൂരിലും പോലെ മേഘാലയയിലും കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാണ്. മുട്ടനാടുകള്‍ ഏറ്റുമുട്ടുമ്പോള്‍ ചോര കുടിക്കാന്‍ ആര്‍ത്തിപൂണ്ടണ്ടു നില്‍ക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് ഇവിടെ ബി.ജെ.പി പ്രയോഗിക്കുന്നത്.
നിലവിലുള്ള സാമാജികരില്‍ പലരും പാര്‍ട്ടിയോടു വിധേയത്വം കാട്ടുന്നില്ലെന്നതാണു കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. നിരവധിപേര്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളിലേയ്ക്കു ചേക്കേറിയതു കോണ്‍ഗ്രസിന് ആഘാതമായി. 2008ല്‍ 25 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2013ല്‍ 30 ആയി വര്‍ധിപ്പിച്ചിരുന്നു. മുകുള്‍ ശര്‍മ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ 34 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണുള്ളത്. 11 സ്വതന്ത്രന്മാരില്‍ നിരവധിപേര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നെങ്കിലും അവരൊക്കെ പിന്നീടു വിട്ടുപോയി.
കോണ്‍ഗ്രസ് നയിച്ച മേഘാലയ യുനൈറ്റഡ് അലയന്‍സില്‍നിന്ന് ആറു സ്വതന്ത്രന്മാരും കോണ്‍ഗ്രസിലെ ഏഴംഗങ്ങളുമുള്‍പ്പെടെ 14 പേര്‍ നിലവിലെ നിയമസഭയില്‍ നിന്നു രാജിവച്ചിരുന്നു. ഇവരില്‍ എട്ടുപേര്‍ സാങ്മയുടെ എന്‍.പി.പിയിലെത്തിയിട്ടുണ്ടണ്ട്. നാലുപേര്‍ ബി.ജെ.പിയിലും രണ്ടണ്ടുപേര്‍ പുതിയ പാര്‍ട്ടിയായ പി.ഡി.പിയിലും ചേര്‍ന്നു.
ബി.ജെ.പി
2008ല്‍ ഒരു സീറ്റ് നേടിയ ബി.ജെ.പി 2013ല്‍ സംപൂജ്യമായിരുന്നു. ആ സ്ഥാനത്തുനിന്ന് ഇത്തവണ സംസ്ഥാന ഭരണം പിടിക്കുമെന്ന പ്രഖ്യാപനം നടത്തുന്നതു കൗതുകത്തോടെയാണു മാധ്യമലോകം കാണുന്നത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ സഖ്യകക്ഷിയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ബി.ജെ.പിയുടെ കൂടെ കൂടിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടണ്ടു സീറ്റ് നേടിയിരുന്നു.
യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്‍.ഡി.എ സഖ്യകക്ഷിയാണെങ്കിലും സംസ്ഥാനത്ത് ഇവരും എന്‍.ഡി.എയിലില്ല. ഇവര്‍ കഴിഞ്ഞതവണ എട്ടു സീറ്റു നേടിയിരുന്നു. ഫലത്തില്‍ ബി.ജെ.പി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 83 ശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന മേഘാലയയില്‍ വര്‍ഗീയ കാര്‍ഡില്‍ കാര്യമില്ലെന്നു ബി.ജെ.പിക്കറിയാം. മറ്റു കക്ഷികള്‍ സഖ്യത്തിന് തയാറാവാത്തിനു കാരണവും അതുതന്നെ.
അതേസമയം തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടണ്ടാക്കിയേക്കുമെന്നാണു കരുതപ്പെടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും അരുണാചലിലും മണിപ്പൂരിലും സര്‍ക്കാരുണ്ടണ്ടാക്കിയ ബി.ജെ.പി മേഘാലയയിലും അത്ഭുതം കാട്ടുമെന്ന പ്രഖ്യാപനത്തിലാണ്.
അതിനു കോണ്‍ഗ്രസിന്റെ 'പിന്തുണ' ഉണ്ടണ്ടാവുമെന്നാണവര്‍ കരുതുന്നത്. കോണ്‍ഗ്രസില്‍നിന്നു ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ സഞ്ചാരവും ഈ ദിശയിലേക്കാണു വിരല്‍ചൂണ്ടണ്ടുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതിയെന്നു കാണാം.
അതേസമയം, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് കോണ്‍ഗ്രസ് നേരിട്ട കൊഴിഞ്ഞുപോക്കു മറ്റൊരു രീതിയില്‍ ബി.ജെ.പിയെയും പിടികൂടിയിട്ടുണ്ടെണ്ടന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടിക്കറ്റ് ലഭിക്കാത്ത പലരും ബി.ജെ.പിയുടെ ഔദ്യോഗികസ്ഥാനാര്‍ഥികള്‍ക്കെതിരേ രംഗത്തിറങ്ങിയ സ്ഥിതിവിശേഷം പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ടണ്ട്.
കോണ്‍ഗ്രസും ബി.ജെ.പിയും കൂടാതെ ശരദ്പവാറിന്റെ എന്‍.സി.പിയും എച്ച്.എസ്.പി.ഡി.പി, കെ.എച്ച്.എന്‍.എ.എം എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ടണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേഘാലയയിലെ ഷില്ലോങ് സീറ്റ് കോണ്‍ഗ്രസും തൂറാ സീറ്റ് എന്‍.പി.പിയും നേടിയിരുന്നു. ഷില്ലോങില്‍ ബി.ജെ.പി നാലാം സ്ഥാനത്തെത്തുകയും ചില നിയമസഭാ മണ്ഡലങ്ങളില്‍ മുന്നേറ്റം കുറിക്കുകയും ചെയ്തിരുന്നു.
നിരക്ഷര ഗ്രാമം
വികസനം തൊട്ടുതീണ്ടണ്ടിയിട്ടില്ലാത്ത ഗ്രാമങ്ങള്‍ മേഘാലയയുടെ പ്രത്യേകതയാണ്. വോട്ടര്‍മാരുടെ പേരുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാവും. വാക്കുകളുടെ അര്‍ഥമോ അതെന്താണെന്ന അറിവോയില്ലാതെ മക്കള്‍ക്കു പേരിടുന്നവരാണിവര്‍.
അതുകൊണ്ടണ്ടുതന്നെ ഇറ്റലിയും സ്വീഡനും ഇന്തോനേഷ്യയും ജറൂസലേമും ത്രിപുരയും ഗോവയും അര്‍ജന്റീനയുമൊക്കെ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടണ്ട്.
ഇംഗ്ലീഷ് കലണ്ടറിലെ ആഴ്ചകളായ തേസ്‌ഡേയും സണ്‍ഡേയുമൊക്കെ പേരുകളാണ്. ടേബിള്‍, ഗ്ലോബ്, പേപ്പര്‍, വീനസ്, സാറ്റണ്‍, അറേബ്യന്‍ സീ, പസഫിക്, കോണ്ടണ്ടിനന്റ് ഇവയൊക്കെയും പേരുകളാണ്.
ഇംഗ്ലീഷിനോടും അതിലെ പദോച്ഛാരണങ്ങളോടും കമ്പം തോന്നിയാണു പല പേരുകളുമിടുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. പ്രത്യേകിച്ച്, മലയോരമണ്ഡലവും ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമവുമായ ഈസ്റ്റ് ഖാസിയിലെ ഉമ്‌നിയു-തമാര്‍ എലാകയില്‍.
എങ്കിലും പന്ത്രണ്ടണ്ടാം ക്ലാസുവരെ പഠിച്ച ഒരു മുപ്പതുകാരിയുടെ പേരാണ് അത്ഭുതപ്പെടുത്തുന്നത്. ഇവര്‍ക്ക് മാതാവ് സ്വീറ്റര്‍ ഇട്ട പേര് ഐ ഹാവ് ബീന്‍ ഡെലിവേഡ് എന്നാണ്.
അതുപോലെ റിക്വസ്റ്റ്, ലവ്‌ലിനെസ്, ഹാപ്പിനെസ് എന്നിവരും ഗുഡ്‌നെസും യൂനിറ്റിയും സഹോദരിമാരായാണു വോട്ടേഴ്‌സ് ലിസ്റ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."