HOME
DETAILS

യു.എ.ഇ ഇന്ത്യക്ക് നല്‍കിയത് ഇസ്‌ലാമിക മാതൃക ഇന്ത്യ കാനഡക്ക് നല്‍കിയത്?

  
backup
February 21 2018 | 00:02 AM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af


അതിഥി ദേവോഭവ: എന്നാണ് ഇന്ത്യ ലോകത്തിന് നല്‍കിയ സന്ദേശം. അതിഥികളെ അവര്‍ ശത്രുക്കളായിരുന്നാല്‍പ്പോലും ദേവന്‍മാരെ പോലെ പരിഗണിച്ച് സ്വീകരിക്കണമെന്നാണതിനര്‍ഥം. ഇന്ത്യ മഹത്തായ ആ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിച്ചിട്ടുമുണ്ട്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡ് ഇന്ത്യയില്‍ എത്തുന്നതുവരെ. കഴിഞ്ഞ ശനിയാഴ്ചയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡും കുടുംബവും ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അദ്ദേഹത്തെ സ്വീകരിക്കുവാന്‍ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനും മൂന്നാമനുമായ രാജ്‌നാഥ്‌സിങോ അരുണ്‍ െജയ്റ്റ്‌ലിയോ വിമാനത്താവളത്തില്‍ എത്തിയില്ല. പകരം അയച്ചത് കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനെയാണ്. അങ്ങനെയൊരു മന്ത്രിയുള്ള കാര്യം തന്നെ ജസ്റ്റിന്‍ട്രൂഡിനെ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഷെഖാവത്തിനെ അയച്ചുകൊടുത്തപ്പോഴായിരിക്കും പൊതുജനം അറിഞ്ഞിട്ടുണ്ടാവുക. മന്ത്രാലയങ്ങളില്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് തന്നെ എത്രത്തോളം സ്വാധീനമുണ്ടെന്ന് പരക്കെ അറിയാവുന്ന വസ്തുതയാണ്. ആ നിലക്ക് സഹമന്ത്രിമാരുടെ സ്ഥാനം എത്ര ചെറുതാണ്. അത്തരമൊരാളെ ഒരു രാഷ്ട്രത്തലവനെ സ്വീകരിക്കുവാന്‍ അയച്ചത് തന്നെ ജസ്റ്റിന്‍ട്രൂഡിനെ അപമാനിക്കുന്നതിന് തുല്യമാണ്. അതുവഴി കാനഡയാണ് അപമാനിക്കപ്പെട്ടിരിക്കുന്നത്.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ പ്രോട്ടോക്കോളും മാറ്റിവച്ച് വിമാനത്താവളത്തില്‍ ഇരു കൈയും നീട്ടി ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡക്ക് നല്‍കിയ അപമാനം ഇന്ത്യക്ക് തീരാകളങ്കമാണ് വരുത്തിവച്ചത്. ഇതുവരെ ജസ്റ്റിന്‍ട്രൂഡ്മായി സംസാരിക്കുവാന്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയിട്ടില്ല. കേവലം വിനോദസഞ്ചാരികളെപ്പോലെ താജ്മഹലും സബര്‍മതി ആശ്രമവും കുത്തബ്മിനാറും കണ്ട് നടക്കേണ്ടവരാണോ കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും.
നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ ജസ്റ്റിന്‍ട്രൂഡ് എത്തിയിട്ടുപോലും പ്രധാനമന്ത്രി അദ്ദേഹത്തിന് മുഖം കൊടുത്തിട്ടില്ല. എന്നാല്‍, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ കോര്‍ക്കുന്നത് സംബന്ധിച്ച് വരെ നരേന്ദ്രമോദി വിവരിച്ചുകൊടുക്കുകയും മണിക്കൂറുകള്‍ അദ്ദേഹത്തോടൊപ്പം ആശ്രമത്തില്‍ ചെലവഴിക്കുകയും ചെയ്തു.
കനേഡിയന്‍ ഭരണാധികാരിയെ ഇത്രമാത്രം അവഹേളിക്കുവാന്‍ അദ്ദേഹം ചെയ്ത പാതകമെന്താണ്? ലോകമൊട്ടാകെ മുസ്‌ലിം അഭയാര്‍ഥികളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി അകറ്റിനിര്‍ത്തിയപ്പോള്‍ അവരെ ഇരു കൈയും നീട്ടി സ്വീകരിച്ച രാജ്യമാണ് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡ് തന്റെ രാജ്യത്തിന്റെ കവാടങ്ങള്‍ മുസ്‌ലിം അഭയാര്‍ഥികള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു. മാത്രമല്ല, കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്ക് അറബി ഭാഷയില്‍ ഈദ് ആശംസകള്‍ നേര്‍ന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളാണ് ഇന്ത്യാ ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജസ്റ്റിന്‍ട്രൂഡിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്വീകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതെങ്കില്‍ ഈ മാസം പത്ത്, പതിനൊന്ന് തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പശ്ചിമേഷ്യന്‍ പര്യടനം അവലോകനം ചെയ്യുന്നത് നല്ലതായിരിക്കും. ഇസ്രാഈലിന്റെ മാനസപുത്രനായിട്ട് പോലും ഫലസ്തീന്‍ ജനതയും ഭരണകൂടവും ഹൃദ്യവും സ്‌നേഹ.....മസൃണവുമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് നല്‍കിയത്. വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്ക് ഫലസ്തീന്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ കൊലാര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രിക്ക് നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ഫലസ്തീന്‍ സന്ദര്‍ശനം കഴിഞ്ഞ് യു.എ.ഇയില്‍ എത്തിയപ്പോഴും അതീവ ഹൃദ്യവും രാജകീയവുമായ സ്വീകരണമാണ് യു.എ.ഇ ഭരണാധികാരികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്. 2002ല്‍ ഗുജറാത്തില്‍ മുസ്‌ലിം വംശീയഹത്യ നടന്നപ്പോള്‍ അന്നവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന വിവേചനം പോലും യു.എ.ഇ ഭരണാധികാരികളില്‍ നിന്നുണ്ടായില്ല. പാപത്തിന്റെ കറ പുരണ്ട കരങ്ങളാണെന്നറിഞ്ഞിട്ടും യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയില്‍ ഒരുങ്ങുന്ന, അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍ നിര്‍മിക്കപ്പെടുന്ന, പശ്ചിമേഷ്യയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന് സ്ഥലവും ധനവും നല്‍കിക്കൊണ്ട്, ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം നരേന്ദ്രമോദിയെക്കൊണ്ട് നിര്‍വഹിപ്പിച്ച അതിമഹത്തായ മാതൃകയാണ് യു.എ.ഇ ഇന്ത്യന്‍ ഭരണാധികാരിക്ക് കാഴ്ചവച്ചത്. അത് മഹത്തായ ഒരു സംസ്‌കാരത്തിന്റെ മാതൃകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡിനോടും കുടുംബത്തോടും കാണിക്കുന്ന അവഗണന ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂട രീതിയുമായിരിക്കാം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago