HOME
DETAILS
MAL
പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം: ഉമ്മന്‍ചാണ്ടി
backup
February 21 2018 | 01:02 AM
കണ്ണൂര്‍: ശുഹൈബിന്റെ കൊലയുമായി ബന്ധപ്പെട്ട് കൃത്യവിലോപം കാട്ടിയ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ. സുധാകരന് കലക്ട്രേറ്റിനു മുന്പില് നടത്തുന്ന നിരാഹാര സത്യഗ്രഹ പന്തലില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പൊലിസ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ ചോര്‍ന്നുവെന്നാണ് അന്വേഷണസംഘത്തിന് നേതൃത്വം നല്കുന്ന ജില്ലാ പൊലിസ് സൂപ്രണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ സമാധാന യോഗം ചേരേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബിന്റെ വീടും ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."