HOME
DETAILS
MAL
സുധാകരന്റെ നിരാഹാരസമരം അനിശ്ചിതകാലത്തേക്ക്
backup
February 21 2018 | 01:02 AM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന് നടത്തിവരുന്ന നിരാഹാര സത്യഗ്രഹം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ന് 10 മണി വരെയായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്.
യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചായിരുന്നു സുധാകരന് നിരാഹാരം ആരംഭിച്ചത്. 22ന് എം.എല്‍.എ മാരും എം.പിമാരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ യോഗം കണ്ണൂരില്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."