HOME
DETAILS
MAL
സുധാകരന്റേത് കപടസത്യഗ്രഹം: ഇ.പി
backup
February 21 2018 | 01:02 AM
തൃശൂര്‍: ശുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ. സുധാകരന് നടത്തുന്ന സത്യഗ്രഹം കപടമെന്ന് ഇ.പി ജയരാജന്. കൊല നടത്തിയിട്ടുള്ളവര്‍ ഇപ്പോള്‍ മാന്യന്മാരായി സമരവുമായി നടക്കുകയാണ്. തന്നെ കൊല്ലാനായി വാടക കൊലയാളികള്‍ക്ക് തോക്കും പണവും കൊടുത്തയച്ചയാളാണ് സുധാകരന്.
സുധാകരന് 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോര. പൊലിസ് പിടികൂടിയവരെ ഡമ്മി പ്രതികളെന്ന് സുധാകരന് ആരോപിക്കുന്നത് മാറ്റാരെയോ രക്ഷിക്കാനാണ്. പൊലിസ് വസ്തുനിഷ്ഠമായി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് കേസ് അന്വേഷിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."