അഗ്നി മിസൈല്‍ പരീക്ഷണം വിജയകരം
ബാലസോര്‍: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര-ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-2ന്റെ വിക്ഷേപണം വിജയകരം.
അഗ്നി പരമ്പരയിലെ രണ്ടാമത്തേതാണ് ഇന്നലെ ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ചത്.
സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന്റെ സ്ട്രാറ്റജില് ഫോഴ്സ് കമാന്‍ഡ് ആണ് പരീക്ഷണം നടത്തിയത്. 2000 കി.മീറ്ററില്‍ അധികമാണ് മിസൈലിന്റെ ദൂര പരിധി.
ഇന്നലെ രാവിലെ 8.38നാണ് ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നത്. 17 ടണ്‍ ഭാരമുള്ള മിസൈലിന്റെ നീളം 20 മീറ്ററാണ്. 1000 കിലോ പേ ലോഡ് വഹിക്കാന്‍ ശേഷിയുള്ളതാണിത്. ഈ മാസം ആദ്യം അഗ്നി-1 വിക്ഷേപിച്ചിരുന്നു. ഇതിന്റെ ദൂര പരിധി 700 കി.മീറ്ററാണ്. അഗ്നി-3, അഗ്നി-4, അഗ്നി-5 എന്നിവ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇവയെല്ലാം ഭൂഖണ്ഡാന്തര മിസൈലുകളാണ്. പ്രവര്‍ത്തനത്തിലും ഗതി നിയന്ത്രണത്തിലും കൂടുതല്‍ മികവുറ്റതാണ് അഗ്നി-5. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ മിസൈല്‍ ഉള്ളൂ. ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."