HOME
DETAILS

ബാര്‍ ലൈസന്‍സ് : ഹോട്ടലുടമകളെ സഹായിച്ച ഭരണ സമിതി നടപടി വിവാദമാകുന്നു

  
backup
May 31 2016 | 22:05 PM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%9f

കുന്നംകുളം: നഗരത്തിലെ പ്രമുഖ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനായുള്ള എന്‍.ഒ.സിയുമായി ബന്ധപെട്ട് കോടതിയില്‍ മറുപടി നല്‍കാതെ ഹോട്ടലുക്കാരെ സഹായിച്ച സി.പി.എം ഭരണ സമിതി നടപടി കൂടുതല്‍ വിവാദമാകുന്നു. ഭരണ സമതിയിലെ പ്രമുഖനും ആര്‍.എം.പി, ഔദ്യോഗി കോണ്‍ഗ്രസ്, ബി.ജെ.പി അംഗം എന്നിവരുടെ കൂട്ടായ ഒത്തുകളിയാണ് സംഭവത്തിനു പിന്നിലെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്.
ഏഴ് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ ഹോട്ടലിന് ബാര്‍ ലൈസന്‍സിനായുള്ള എന്‍.ഒ.സി നല്‍കാന്‍ അന്ന് നിലവിലുണ്ടായിരുന്ന ഭരണ സമതികള്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ സി.പി.എം ഭരണ കാലയളവിലാണ് വയല്‍ നികത്തി ഹോട്ടല്‍ നിര്‍മിച്ചതെങ്കിലും പരിസരത്ത് പള്ളിയുണ്ടെന്നതിനാല്‍ ചിലര്‍ കോടതിയിലെത്തിയതോടെ ബാറിനായുള്ള നിയമ നടപികള്‍ സ്വീകരിക്കാനായില്ല. പിന്നീട് വന്ന യു.ഡി.എഫ് ഭരണ കാലത്തും സ്ഥിതി വിഭിന്നമായിരുന്നില്ല.  
തര്‍ക്കങ്ങള്‍ക്കൊടുവില്‍ ദൂരം അളന്ന് തിട്ടപെടുത്തിയതില്‍ നിയമാനുസൃതമുള്ള ദൂരമുണ്ടെന്ന് കണ്ടെത്തിയതോടെ ബാറിനായി ശ്രമം നടത്തിയങ്കെിലും യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിയാകുകയായിരുന്നു. 2015 ല്‍ നഗരസഭയില്‍ ബിയര്‍ വൈന്‍പാര്‍ലര്‍ തുടങ്ങുന്നതിനായുള്ള അപേക്ഷ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ നല്‍കിയെങ്കിലും ഇത് നിരസിക്കപെട്ടു. തുടര്‍ന്ന് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. 2016 മാര്‍ച്ച് 2 ന് ഹോട്ടലില്‍ ബിയര്‍ വൈന്‍പാര്‍ലര്‍ തുടങ്ങുന്നതിനുള്ള എന്‍.ഒ.സി നല്‍കാതിരിക്കാനെന്തെങ്കിലും കാരണം ബോധ്യപെടുത്തണമെന്നാവശ്യപെട്ട് ഹൈകോടതി നഗരസഭക്ക് നല്‍കിയ അറിയിപ്പ് ഭരണ സമിതി മൂടിവെച്ചതായാണ് പ്രധാന ആരോപണം.
മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ 8ന് കോടതി വീണ്ടും നഗരസഭക്ക് കത്തയച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കൗണ്‍സില്‍ ചേരുകയോ കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തുകയോ ഉണ്ടായില്ല. കേവല ഭൂരിപക്ഷം പോലുമില്ലാതെ ഭരണം കയ്യാളുന്ന ഭരണ സമതി ഇത്തരം ഒരു അജണ്ട കൗണ്‍സില്‍ എത്തിയാല്‍ ഇത് പാസാക്കാനാകില്ലെന്ന ഉറപ്പിലാണ് യോഗം ചേരാതിരുന്നതെന്നാണ് പറയുന്നത്. മാത്രമല്ല ആര്‍.എം.പി, അംഗവും, ഔദ്യോഗിക കോണ്‍ഗ്രസ് അംഗങ്ങളും വിഷയത്തില്‍ സി.പി.എമ്മിനൊപ്പം ഉറച്ചു നിന്നതായും പറയുന്നു. കേസില്‍ ഹോട്ടലുടമക്ക് അനുകൂലമായ കോടതി വിധി ലഭിച്ച് ആഴ്ചകള്‍ പിന്നിട്ട ശേഷം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാര്‍ച്ച് 2ന് വന്ന കോടതി വിധിയെ സംബന്ധിച്ചുള്ള വിഷയം അജണ്ടയായി ചേര്‍ത്തു.
അജണ്ട വായിച്ചതോടെ ഇത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും ഹോട്ടലിന് കോടതി അനുകൂല വിധിയുണ്ടായതായും ആര്‍.എം.പി അംഗം യോഗത്തില്‍ അറിയിച്ചു. ഇതാണ് വ്യക്തമായ അറിവോടെയാണ് ഇത് നടന്നതെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപെടാന്‍ കാരണമായത്. കോടതിക്ക് നഗരസഭ മറുപടി നല്‍കിയതായി ഭരണ സമതി അംഗങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള വിവരം അജണ്ടയില്‍ ഉള്‍പെടുത്തുകയോ യോഗത്തില്‍  വിശദീകരിക്കുകയോ ചെയ്തിട്ടില്ലെന്നതിനാല്‍ ഇങ്ങിനെ ഒരു മറുപടി നല്‍കിയിട്ടുണ്ടാകില്ലെന്നത് വ്യക്തമാണ്.
സി.പി.എം ഭരണ സമിതി തീരുമാനങ്ങള്‍ പാര്‍ലിമെന്റ് ബോര്‍ഡ് ചേര്‍ന്നാണ് കൈകൊള്ളുന്നതെന്നതിനാല്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിക്കും സംഭവത്തില്‍ വ്യക്തമായി പങ്കുണ്ടെന്ന് വിശ്വസിക്കാമെന്നാണ് വിലയിരുത്തല്‍. കൗണ്‍സില്‍ യോഗത്തില്‍ കുന്നംകുളത്ത് യാതൊരു കാരണവശാലും ബാറനുവദിക്കരുതെന്ന് ഐക്യകണ്‌ഠേനെ തീരുമാനമെടുത്തതായാണ് ഭരണസമിതി പറയുന്നത്.
എന്നാല്‍ ലൈസന്‍സ് ലഭിക്കാനാവാശ്യമായ മുഴുവന്‍ സഹായങ്ങളും ചെയ്തുകൊടുത്ത് പിന്നീട് തങ്ങള്‍ ഇതിനെതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള തന്ത്രപാടിലാണ് ഭരണ സമിതി. കൗണ്‍സില്‍ യോഗം കഴിഞ്ഞ് കൗണ്‍സിലര്‍മാര്‍ പുറത്തെത്തുമ്പോഴേക്കും കോടതി ഉത്തരവിന്റെ പകര്‍പ്പുള്‍പെടേയുള്ളവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരിച്ചതോടെയാണ് സി.പി.എം വെട്ടിലായത്. പാര്‍ട്ടിക്കകത്തും ഇത് സംബന്ധിച്ച് വലിയ പൊട്ടിതെറികളുണ്ടായിട്ടുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  17 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago