കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്
ചെന്നൈ: തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. തുടര്‍ന്ന് അദ്ദേഹം നടത്തുന്ന സംസ്ഥാന സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും.
ജന്മനാടായ രാമനാഥപുരത്തുനിന്നാരംഭിക്കുന്ന ഒന്നാം ഘട്ട യാത്ര മധുര, ദിണ്ഡിഗല്‍, ശിവഗംഗ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
ഇന്ന് മധുരയില്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന റാലിയില്‍ വിവിധ രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് വിവരം ലഭിച്ചതായി കമല്‍ ഹാസന്റെ ഓഫിസ് അറിയിച്ചു. അതേസമയം ചടങ്ങില്‍ പിണറായിയുടെ വിഡിയോ സന്ദേശം ഉണ്ടാകുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനേയും ചടങ്ങിലേക്ക് ക്ഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
എന്നാല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് അണ്ണാ ഡി.എം.കെ നേതാക്കളെ ആരേയും ക്ഷണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ പാര്‍ട്ടി തമിഴ്നാട്ടിലെ ഏറ്റവും മോശം പാര്‍ട്ടിയാണ്. അതുകൊണ്ടാണ് താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."