HOME
DETAILS
MAL
വിപുല്‍ അംബാനി അറസ്റ്റില്‍
backup
February 21 2018 | 02:02 AM
മുംബൈ: വജ്രവ്യാപാരി നീരവ് മോദി, ബിസിനസ് പങ്കാളി മെഹുല്‍ ചോക്സി എന്നിവരുടെ കമ്പനികളുടെ മുതിര്‍ന്ന എക്സിക്യൂട്ടിവ് ഓഫിസര്‍ വിപുല്‍ അംബാനി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,500 കോടിയോളം രൂപ വായ്പാതട്ടിപ്പ് നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു.
അതേസമയം ദാവോസിലെ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബാങ്ക് വായ്പാ തട്ടിപ്പിലെ പ്രതി നീരവ് മോദി ഉള്‍പ്പെടെയുള്ളവര്‍ എടുത്ത ഫോട്ടോ സംബന്ധിച്ച വിവാദത്തില്‍ കഴമ്പില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."