HOME
DETAILS
MAL
ബാങ്ക് ഇടപാടുകളില്‍ തട്ടിപ്പ് നടത്തുന്നവരെ പിടികൂടും: ജെയ്റ്റ്ലി
backup
February 21 2018 | 02:02 AM
ന്യൂഡല്‍ഹി: ബാങ്കിങ് ഇടപാടുകളില്‍ വഞ്ചന കാണിച്ചവരെ പിടികൂടുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 11,500 കോടിയോളം രൂപ തട്ടി രാജ്യം വിട്ട വജ്രവ്യാപാരിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈകിയെങ്കിലും ധനകാര്യമന്ത്രി വിശദീകരണം നല്‍കിയത്.
നീരവ് മോദിക്ക് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ പി.എന്‍.ബിയുടെ 10 ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു.
ബാങ്കിങ് മേഖലയില്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."