ഖത്തറിന്റെ ആവശ്യം തള്ളി സഊദി
ജിദ്ദ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടി നല്‍കി സഊദി അറേബ്യ. ഖത്തറിനെ ഒരു കാരണവശാലും കൂടെ ചേര്‍ക്കില്ലെന്ന് സഊദി വ്യക്തമാക്കി. ജി.സി.സി എന്ന സംഘടിതരൂപം ഉള്ളപ്പോള്‍ പുതിയ ഒരു നീക്കവും ആവശ്യമില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. പശ്ചിമേഷ്യയ്ക്കു പുതിയ സുരക്ഷാ ഉടമ്പടി ഉണ്ടാക്കണമെന്നു കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് സഊദി മന്ത്രിയുടെ പ്രതികരണം.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നും ഇക്കാര്യത്തില്‍നിന്ന് മോചിതമാകണമെന്നുമായിരുന്നു ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം മ്യൂണിക്കില്‍ സുരക്ഷാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ പശ്ചിമേഷ്യയില്‍ ഒരു സംവിധാനം നിലവില്‍ വരേണ്ടത് ആവശ്യമാണെന്നും അമീര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ ശക്തമായ സംഘടിത രൂപമായി ജി.സി.സി ഉണ്ട്. അതിനെ മറികടക്കുന്ന ഒരു ഉടമ്പടിയും ഇപ്പോള്‍ ഗള്‍ഫ് മേഖലയ്ക്ക് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."