എസ്.കെ.എസ്.എസ്.എഫ് റോഹിംഗ്യ ഫണ്ട് കൈമാറി
മനാമ: ഇന്ത്യയിലെ റോഹിംഗ്യാ ജനതക്കുവേണ്ടി എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥിരം സഹായ പദ്ധതി പ്രവര്‍ത്തനങ്ങളിലേക്ക് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിക്കു കൈമാറി. കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്ന 'വിവിസേ' എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് പാര്‍ലമെന്റില്‍ വച്ചാണ് ഫണ്ട് കൈമാറ്റം നടന്നത്.
ഇന്ത്യയില്‍ റോഹിംഗ്യാ അഭയാര്‍ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം ആവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെന്ഷന്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി സ്ഥിരം ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞ നവംബറില്‍ ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയാണ് ഇതിനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്.
ബഹ്റൈനില്‍നിന്ന് സമാഹരിച്ച സംഖ്യയുടെ ചെക്ക് പ്രസിഡന്റ് അശ്റഫ് അന്‍വരി ചേലക്കര സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കു കൈമാറി. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."