അമേരിക്കയുമായി ചേര്‍ന്ന് സൈനിക പരിശീലനം പുനരാരംഭിക്കാന്‍ ദ.കൊറിയ
സിയൂള്‍: യു.എസുമായുള്ള സംയുക്ത സൈനിക പരീശീലനം പുനരാരംഭിക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തിന് മുന്‍പ് പരിശീലന തിയതി പ്രഖ്യാപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ചിരുന്ന സൈനിക പരിശീലനം ശൈത്യകാല ഒളിംപിക്സ് പരിഗണിച്ചാണു മാറ്റിവച്ചത്. അടുത്ത മാസം പാരാ ഒളിംപിക്സിനു കൂടി ദ.കൊറിയ ആതിഥ്യംവഹിക്കുന്നുണ്ട്.
അമേരിക്കയുമായുള്ള സൈനിക പരിശീലനം നീട്ടിവച്ചതിനെ തുടര്‍ന്നാണ് ദ.കൊറിയയുമായി ഉത്തര കൊറിയ ചര്‍ച്ചയ്ക്കു തയാറായതും ശൈത്യകാല ഒളിംപിക്സിന് മത്സരാര്‍ഥികളെ പറഞ്ഞയച്ചതും. ഇത് ഇരുകൊറിയകള്‍ക്കുമിടയിലുള്ള സംഘര്‍ഷാന്തരീക്ഷം ലഘൂകരിച്ചിരുന്നു.
ഏപ്രിലില്‍ സംയുക്ത പരിശീലനം ആരംഭിച്ചേക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറിയുമായി ആലോചിച്ചു തിയതി പ്രഖ്യാപിക്കുമെന്നും ദ.കൊറിയന്‍ പ്രതിരോധ മന്ത്രി സങ് യങ് മൂ പാര്‍ലമെന്റില്‍ പറഞ്ഞു. ഒളിംപിക്സുമായി ബന്ധപ്പെട്ടാണു സൈനിക പരിശീലനം മാറ്റിവച്ചതെന്ന് സങ് യങ് മൂ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."