ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ മാഗസിനുകള്‍; വിസ്മയം തീര്‍ത്ത് ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍
ബീര്‍ ഭൂം (ബംഗാള്‍): ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ കൈയെഴുത്ത് മാഗസിനുകള്‍ വ്യക്തിഗതമായി തയാറാക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാംപസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍.
അക്ഷര ജ്ഞാനം പോലുമില്ലാത്ത ലോകത്തു നിന്ന് എഴുത്തും വായനയും പരിചയപ്പെട്ടുതുടങ്ങി മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും രചനാ രംഗത്ത് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഇവര്‍. ബംഗാളി, ഉര്‍ദു, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കഥ, കവിത, ലേഖനങ്ങള്‍, ചിത്ര രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ക്ലാസിലെ 36 വിദ്യാര്‍ഥികളും വ്യക്തിഗതമായി ഓരോ മാഗസിനുകള്‍ തയാറാക്കിയത്. ക്ലാസ് അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് രചനകള്‍ വെളിച്ചം കണ്ടത്.
രചനാ മേഖലയില്‍ ശ്രദ്ധേയ ചുവടുവെപ്പ് നടത്തിയ വിദ്യാര്‍ഥികളെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അഭിനന്ദിച്ചു.
ചടങ്ങ് ദാറുല്‍ഹുദാ ബംഗാള്‍ കാംപസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിദ്ദീഖ് ഹുദവി ആനക്കര ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."