സ്മാര്‍ട്ട്ഫോണ്‍ മതി, 3ഡി പ്രിന്റഡ് മൈക്രോസ്കോപ്പ് റെഡി
ബാഹ്യവൈദ്യുതിയുടേയോ പ്രകാശ സ്രോതസ്സോ ആവശ്യമില്ലാതെയുള്ള മൈക്രോസ്ക്രോപ്പ് പ്രിന്ററും ഇനി വിരല്‍തുമ്പില്‍. ഓസ്ട്രേലിയന്‍ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍. ഇതിന്റെ വലിപ്പം ഒരു മില്ലീമീറ്ററിന്റെ 1 / 200 ഭാഗമേയുള്ളൂ എന്നാണ് ഗവേഷകറുടെ വാദം.
ഉപകരണത്തിലൂടെ സൂക്ഷമജീവികളുടെയും, മൃഗങ്ങളുടെയും കോശങ്ങളിലെ അണുക്കളെയും കാണാന്‍ സാധിക്കും എന്നതാണ് ഇതിന്റെ എടുത്തുപറയാവുന്ന പ്രത്രേകത. ജലത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനും രക്തസാമ്പിളുകള്‍ വിശകലനം ചെയ്യാനും പരോപകാരജീവികള്ക്ക് മുന്‍കാല രോഗങ്ങള്‍ നിര്‍ണ്ണയിക്കാനും ഇതുമൂലം കഴിയുമെന്നാണ് പഠനം.
ക്യാമറകളില്‍ നിന്ന് പ്രകാശം ഉപയോഗിച്ച് സാമ്പിളുകള്‍ പ്രകാശിപ്പിക്കുന്ന പ്രത്രേകത മറ്റു ഫോണുകളില്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ കുറച്ചു കൂടി മെച്ചപ്പെട്ട സജ്ജീകരണത്താലാണ് ഇത് രൂപകല്പന ചെയ്തതെന്ന് നിര്‍മ്മാതാവായ ഡോ. ആന്തണി ആര്‍ട്ട് പറയുന്നു. കൂടാതെ എല്ലാ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ക്കും ലഭ്യമായ സംയോജിത വെളിച്ചം മെച്ചപ്പെടുത്തിയുമാണ് ഇത് രുപകല്പന ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
ഈ മൊബൈല്‍ മൈക്രോസ്ക്കോപ്പിന് ചെലവ് കുറവാണ്. പോര്‍ട്ടബിള്‍ ഉപകരണമായും ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ അദൃശ്യമായ സാമ്പിളുകള്‍ നിരീക്ഷിക്കാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന ബ്രൈറ്റ്- ഫീല്‍ഡ് ഓപ്പറേഷനു കീഴില്‍ ഒരു ഇരുണ്ട മൈക്രോസ്കോപ്പി ഫീല്‍ഡ് പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."