അല്‍ഫഖീഹ് ഗ്രാന്റ് ഫിനാലെ സമാപിച്ചു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച മൂന്നാമത് അല്‍ഫഖീഹ് ക്വിസ് റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. ഹനഫീ കര്‍മശാസ്ത്ര സരണിയിലെ പ്രശസ്ത ഗ്രന്ഥമായ മുഖ്തസര്‍ അല്‍ ഖുദൂരിയെ അടിസ്ഥാനമാക്കി അഖിലേന്ത്യാ ഹനഫീ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഗ്രാന്റ് ഫിനാലെ വാഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് നടന്നത്.
പതിനഞ്ച് ടീമുകള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്. മത്സരത്തിന് ദാറുല്‍ ഹുദാ മുന്‍ ലക്ചററും കര്‍ണാടക ശംസുല്‍ ഉലമാ അക്കാദമി പ്രിന്‍സിപ്പലുമായ റഫീഖ് അഹ്മദ് ഹുദവി കോലാര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ ദാറുല്‍ ഹുദാ ഉര്‍ദു വിഭാഗം പത്താം വര്‍ഷ വിദ്യാര്‍ഥികളായ ആസാദ് അലി (ബിഹാര്‍), മുശാഹിദ് റസാ (ബിഹാര്‍), ആറാം വര്‍ഷ വിദ്യാര്‍ഥികളായ ഫരീദ് ഖാന്‍ (അസം), സാഹിദുല്‍ ഇസ്‌ലാം (അസം), പത്താം വര്‍ഷ വിദ്യാര്‍ഥികളായ അത്വ്ഹര്‍ റസാ (ബംഗാള്‍), ഇശ്തിയാഖ് അഹ്്മദ് (ബംഗാള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ നിര്‍വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി, എം.കെ ജാബിറലി ഹുദവി, പി.കെ നാസര്‍ ഹുദവി കൈപ്പുറം, അമീര്‍ ഹുസൈന്‍ ഹുദവി, അഫ്‌റോസ് അംജദി, ഇല്‍യാസ് ഹുദവി കെ.ജി.എഫ്, ഇബ്‌റാഹിം ഹുദവി കര്‍ണാടക സംബന്ധിച്ചു.
വിജയികള്‍ക്കുള്ള കാഷ് പ്രൈസ് മാര്‍ച്ച് നാലിന് നടക്കുന്ന ഇസ്‌ലാമിക് ഫിനാന്‍സ് സെമിനാറില്‍വച്ച് നല്‍കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ അറിയിച്ചു. സെമിനാറിന്റെ രജിസ്‌ട്രേഷന് ംംം.റവശൗ.ശി എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 7025767739 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യുകയോ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."