ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ ആത്മഹത്യ പൊലിസ് പീഡനത്താലെന്ന്
കൊല്ലം: കുണ്ടറ അഷ്ടമുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പെരുമ്പുഴ എസ്. ശ്രീദേവിയുടെ ആത്മഹത്യ പൊലിസിന്റെ നിരന്തര പീഡനത്താലെന്ന് പരാതി. ഭര്‍ത്താവ് പി. അപ്പുക്കുട്ടന്‍പിള്ളയാണ് ദക്ഷിണ മേഖല ഡി.ജി.പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ മദ്യപിക്കുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞ പ്രിന്‍സിപ്പല്‍ കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകരുടെ സാന്നിധ്യത്തില്‍ സംഭവം മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങി. എന്നാല്‍ രക്ഷാകര്‍ത്താക്കളും ബന്ധുക്കളും കുട്ടികള്‍ നിരപരാധികളാണെന്ന് കാണിച്ച് അഞ്ചാലുംമൂട് പൊലിസില്‍ പരാതി നല്‍കി.
പിന്നീട് ഒരു കുട്ടിയുടെ ബന്ധുവായ പൊലിസ് ഉദ്യോഗസ്ഥന്‍ ഫോണിലൂടെയും നേരിട്ടും അധ്യാപികയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അറയ്ക്കുന്ന തരത്തിലുള്ള അസഭ്യവര്‍ഷവും ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുതാങ്ങാനാവാതെ ശ്രീദേവി ആത്മഹത്യ ചെയ്തുവെന്നാണ് അപ്പുക്കുട്ടന്‍ പിള്ള പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."