HOME
DETAILS
MAL
ട്രെയിനില്‍ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണം
backup
February 22 2018 | 00:02 AM
മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്കനുനേരെ ആക്രമണം. ഒരു ലോക്കല്‍ ട്രെയിനില്‍ വച്ച് എട്ടുപേരാണ് ആക്രമിച്ചതെന്ന് റെയില്‍വേ പൊലിസ് അറിയിച്ചു. ഹിന്ദി വാര്‍ത്താ ചാനലിന്റെ ലേഖകന്‍ സുധീര്‍ ശുക്ലയെയാണ് ആക്രമിച്ചത്. ട്രെയിനില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കംപാര്‍ട്ടുമെന്റിന്റെ വാതിലില്‍ ആളുകള്‍ തിങ്ങി നില്‍ക്കുകയായിരുന്നു. ഇവരുടെ ഇടയിലൂടെ കയറിയെങ്കിലും ഇതേചൊല്ലി തര്‍ക്കമുണ്ടായതാണ് മര്‍ദനത്തില്‍ കലാശിച്ചത്. തന്നെ മര്‍ദിക്കുന്നവരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമി സംഘം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. ഗുരുതരമായി പരുക്കേറ്റ സുധീര്‍ ശുക്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പശ്ചിമ റെയില്‍വേ പൊലിസ് മേധാവി പുരുഷോത്തം കാരാട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."