HOME
DETAILS

പി.എന്‍.ബി വായ്പാ തട്ടിപ്പ്; ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍

  
backup
February 22 2018 | 00:02 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരേ ശക്തമായ പ്രതിഷേധത്തിന് രൂപം കൊടുക്കാന്‍ തീരുമാനം. സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചത്. 

ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വന്‍ അഴിമതിയുണ്ടായിട്ടും ഇതിനെ മറച്ചുപിടിക്കുന്ന രീതിയിലാണ് മോദിയും കേന്ദ്ര സര്‍ക്കാരും നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്നലെ മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പി.എന്‍.ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരേ രൂക്ഷമായ ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും സംയുക്ത പാര്‍ലമെന്ററി സമിതിയെക്കുറിച്ച് അന്വേഷിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നുമാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് മോദിക്ക് ബന്ധമുണ്ടോയെന്ന രീതിയിലാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി മാജിക്കുകാരനെപോലെ അത്ഭുതകരമായ ഒരു ലോകത്താണ് ജീവിക്കുന്നത്. പലകാര്യങ്ങളെയും പ്രത്യക്ഷമാക്കാനും അപ്രത്യക്ഷമാക്കാനും മോദിക്ക് വലിയ കഴിവുണ്ടെന്നാണ് ഇന്നലെ രാഹുല്‍ ആരോപിച്ചത്. മോദിയുടെ മാജിക്കില്‍ ഇന്ത്യയില്‍ ജനാധിപത്യം ഏറെതാമസിയാതെ അപ്രത്യക്ഷമാകുമെന്നും രാഹുല്‍ പരിഹസിച്ചു.
അതേസമയം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളിലുണ്ടായ ചില നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇത്തരമൊരു അന്വേഷണം ഫലപ്രദമാകില്ലെന്നാണ് തൃണമൂലിന്റെ വാദം. എന്നാല്‍ ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ. സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നുണ്ട്.
ജെ.പി.സിയുടെ മുന്‍കാല പ്രവര്‍ത്തനം ആശാവഹമല്ലെന്നാണ് തൃണമൂലിന്റെ വാദം. സ്വാതന്ത്ര്യത്തിനു ശേഷം ജെ.പി.സി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള ഫലവും ഉണ്ടാക്കിയിട്ടില്ല.
1987ലെ ബൊഫോഴ്‌സ് കേസ്, 2ജി സ്‌പെക്ട്രം, ഹെലികോപ്റ്റര്‍ ഇടപാട് എന്നിവയിലെല്ലാം ജെ.പി.സി നടത്തിയ ഇടപെടല്‍ ഒരുതരത്തിലുള്ള പ്രതിഫലനവും ഉണ്ടാക്കിയിട്ടില്ലെന്നും തൃണമൂല്‍ പറയുന്നു.
എന്നാല്‍ പ്രതീക്ഷ കൈവിടരുതെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടാണ് അവര്‍ ജെ.പി.സി അന്വേഷണ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  4 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  4 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  4 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  4 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  4 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  4 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  4 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  4 days ago