തോക്ക് നിര്‍മാണ സാമഗ്രികള്‍ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ട്രംപ്. ഫ്‌ളോറിഡ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി തോക്ക് നിര്‍മാണ സാമഗ്രികള്‍ നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടു. സെമി ഓട്ടോമാറ്റിക് തോക്കുകളുടെ നിര്‍മാണ സാമഗ്രികള്‍ നിരോധിക്കാനാണ് അറ്റോര്‍ണി ജനറലിന് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലാസ് വേഗാസില്‍ നടന്ന വെടിവയ്പില്‍ സ്റ്റീഫന്‍ പഡോക്ക് എന്ന അക്രമി 58 പേരെ വെടിവച്ചു കൊന്നത് സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ്.
ഇത്തരം തോക്കുകള്‍ ഉപയോഗിച്ച് മിനുട്ടില്‍ നൂറു കണക്കിന് വെടിയുതിര്‍ക്കാനാകും. മെഷീന്‍ ഗണ്ണുകളോട് സാമ്യമുള്ളവയാണ് ഇത്തരം സെമി ഓട്ടോമാറ്റിക് തോക്കുകള്‍. ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ 100 യു.എസ് ഡോളര്‍ നല്‍കിയാല്‍ ആര്‍ക്കും തോക്ക് വാങ്ങാനാകും.
സ്‌കൂളുകളുടെ സുരക്ഷിതത്വമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അതിനാലാണ് തോക്ക് നിര്‍മാണ സാമഗ്രികള്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ് പ്പിനെ തുടര്‍ന്ന് യു.എസിലെ 50 സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."