ബാല പീഡനം: തുര്‍ക്കിയില്‍ രാസ ഷണ്ഡീകരണ ശിക്ഷ പരിഗണനയില്‍
അങ്കാറ: തുര്‍ക്കിയില്‍ ബാല പീഡകര്ക്കെതിരേ രാസ ഷണ്ഡീകരണ ശിക്ഷ സര്‍ക്കാരിന്റെ പരിഗണനയില്‍. കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതില്‍ പൊതു ജന രോഷം വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്. രാസ ഷണ്ഡീകരണ ശിക്ഷയുടെ ഉപയോഗം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഈ നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് തുര്‍ക്കി നിയമ മന്ത്രി അബ്ദുല്‍ഹാമിദ് ഗുല്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമനിര്‍മാണം പ്രധാന അജണ്ടയായി പരിഗണിക്കുമെന്നും അബ്ദുല്‍ ഹാമിദ് ഗുല്‍ പറഞ്ഞു.
ലൈംഗീക കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം ശിക്ഷ 2016ല്‍ തുര്‍ക്കി സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പരമോന്നത കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഈ നിയമം നടപ്പിലാക്കുന്നത് കഴിഞ്ഞ ഓഗസ്റ്റില്‍ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."