സിറിയന്‍ സൈനിക ആക്രമണം; രക്തക്കളമായി കിഴക്കന്‍ ഗൗഥ
ഡമസ്കസ്: വിമത പ്രദേശമായ കിഴക്കന്‍ ഗൗഥയെ രക്തക്കളമാക്കി ബഷാറുല്‍ അസദിന്റെ സിറിയന്‍ സൈന്യം. ഉപരോധത്താല്‍ ജീവിതം ദുഷ്കരമായ ഇവിടെ റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ വ്യോമാക്രമണത്തില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 27 പേരാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 60 കുട്ടികള്‍ ഉള്‍പ്പെടെ 294 പേര് കൊല്ലപ്പെട്ടു. 1,440ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു.കഫ്ര്‍ ബട്ട്ന നഗരത്തില്‍ ഇന്നലെ രൂക്ഷമായ ആക്രമണമുണ്ടായതെന്ന് മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക സംഘം പറഞ്ഞു. 300ല്‍ അധികം ആളുകള്‍ക്ക് ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ പരുക്കേറ്റു.
2013 മുതല്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത്. തുടര്‍ച്ചയായ ബോംബാക്രമണങ്ങളാണ് കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷനല്‍ പറഞ്ഞു. നഗരത്തിലെ ആറു ആശുപത്രികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഒരേ സമയത്ത് തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വ്യോമാക്രമണങ്ങള്‍ വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍ദുരന്തമാണ് ഇപ്പോള്‍ കിഴക്കന്‍ ഗൗഥയില്‍ നടക്കുന്നത്. ഓരോ മിനുറ്റുകളിലും 10-20 വ്യോമാക്രമണങ്ങളാണ് നടക്കുന്നത്. ഭക്ഷണമോ മരുന്നുകളോ അഭയകേന്ദ്രങ്ങളോ ഒന്നുമില്ല.
അന്താരാഷ്ട്ര സമൂഹം ഇവിടെയുള്ള ജനങ്ങളെ ഉപേക്ഷിച്ചിരിക്കുകായാണന്ന് കിഴക്കന്‍ ഗൗഥയില്‍ സേവനം ചെയ്യുന്ന ഡോ. ബസ്സാം പറഞ്ഞു. തീവ്രവാദികളില്‍ നിന്ന് ഈ പ്രദേശം മോചിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സിറിയന്‍ സൈന്യത്തിന്റെ അവകാശ വാദം.
എന്നാല്‍ സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സിറിയന്‍ സൈന്യം അക്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."