HOME
DETAILS

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കാശ്വാസമായി ക്ഷീരവകുപ്പ് തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുന്നു

  
backup
May 31 2016 | 22:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d

ഒലവക്കോട്: സംസ്ഥാനത്ത് പാലുല്‍പാദനത്തില്‍ ഒന്നം സ്ഥാനമുള്ള പാലക്കാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കാശ്വാസമായി തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുന്നു. തീറ്റപ്പുല്‍കൃഷി മെച്ചപ്പെടുത്തുന്നതിനായി ക്ഷീരവികസന വകുപ്പ് 250 ഹെക്ടറില്‍ കൂടിയാണ് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുന്നു. നിലവില്‍ 1200 ഹെക്ടറിലായി ജില്ലയിലേക്കാവശ്യമായതില്‍ 40% മാത്രമാണ് തീറ്റപ്പുല്‍ കൃഷി ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 550 ഹെക്ടറോളം സംസ്ഥാനത്ത് കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ബ്ലോക്കെന്ന ബഹുമതിയുള്ള ചിറ്റൂര്‍ ബ്ലോക്കിനാണ്. കൃഷിക്കാരനു ലഭിക്കുന്ന വിലയുടെ 85ശതമാനവും കന്നുകാലികളുടെ തീറ്റയ്ക്കു വേണ്ടിയാണ് കര്‍ഷകര്‍ വിനിയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യത്തിനുള്ള തീറ്റപ്പുല്‍കൃഷി അവര്‍തന്നെ ചെയ്യുകയാണെങ്കില്‍ ചിലവിന്റെ 20ശതമാനത്തോളം മിച്ചം വരുത്താന്‍ കഴിയും. ചിറ്റൂര്‍ മേഖലയില്‍ നിന്നും ഗുരുവായൂര്‍ ദേവസ്യം ബോര്‍ഡിലെ ആനകള്‍ക്കുള്ള തീറ്റയായും കയറ്റിപ്പോകുന്നുണ്ട്. കുടാതെ കൊല്ലങ്കോട്, ആലത്തൂര്‍, അട്ടപ്പാടി ബ്ലോക്കുകളിലുംതീറ്റപ്പുല്‍ കൃഷി വ്യാപകമാണ്. മറ്റു ബ്ലോക്കുകളില്‍ താരതമ്യേന ഇത്തരം കൃഷികുറവായതിനാല്‍ ഈ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിനടത്തുന്നതിന് വകുപ്പ് സബ്‌സിഡിയും നല്‍കുന്നുണ്ട്. ഒരുസെന്റ് ഭൂമിയില്‍ 60 തീറ്റപ്പുല്‍കടകള്‍ നടാമെന്നതിനാല്‍ നടീല്‍ വസ്തുക്കളും തീറ്റപ്പുല്‍ക്കടകളും വകുപ്പ് മുഖേന ലഭിക്കുന്നതാണ്. ഓരോ ബ്ലോക്കുതലങ്ങളിലുള്ള പ്രത്യേകസംഘങ്ങള്‍ വഴി അപേക്ഷയും തെരഞ്ഞെടുപ്പുകളും നടത്തും. തീറ്റപ്പുല്‍ കൃഷി കൂടാതെ 250 ക്ഷീരകര്‍ഷകര്‍ അമ്പോളയും കൃഷിചെയ്യുന്നുണ്ട്. കന്നുകാലികള്‍ക്കുള്ള തീറ്റകള്‍ക്കായി അഗതി, ശീമക്കൊന്ന തുടങ്ങിയവയും 30 ഹെക്ടറോളം സ്ഥലത്ത് 60 വൃക്ഷവിളകളായും കൃഷിചെയ്യുന്നുണ്ട്. പശുവളര്‍ത്തലില്‍ തീറ്റപ്പുല്‍ കൃഷിയുടെ പ്രാധാന്യം ഉറപ്പാക്കാനും തീറ്റച്ചെലവുകുറച്ച് കൂടുതല്‍ ലാഭകരമാക്കുകയാണ് പ്രധാനലക്ഷ്യം. വാളയാര്‍ മാന്‍പാര്‍ക്കിലും ഏകദേശം 2 ഏക്കറിലായി തീറ്റപ്പുല്‍കൃഷി മാനുകള്‍ക്കുള്ള തീറ്റക്കായി കൃഷിചെയ്തിരുന്നു. ക്ഷീരമേഖലയുടെ പ്രധാന്യം പരിഗണിച്ച് ആഗോളടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്യത്തില്‍ 2001 മുതലാണ് ലോകക്ഷീര ദിനമാചരിക്കുന്നതെങ്കിലും സംസ്ഥാനത്ത് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2009 - 2010 മുതലാണ് ക്ഷീരദിനമാചരിക്കാന്‍ തുടങ്ങിയത്. ജില്ലയില്‍ മാത്രം 26000 ക്ഷീര കര്‍ഷകര്‍ സംഘങ്ങള്‍ വഴി പാല്‍ അളന്നുനല്‍കുന്നുണ്ട്. പ്രതിദിനം രണ്ടരലക്ഷം ലിറ്റര്‍ പാലാണ് 317 പാല്‍ സൊസൈറ്റികള്‍ വഴി സംഭരിക്കുന്നതെങ്കിലും ഈ വര്‍ഷം പാല്‍ സംഭരണം മൂന്നുലക്ഷം ലിറ്ററാക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. 1000മുതല്‍ 10000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള പാല്‍ശീതീകരണികള്‍ 44 എണ്ണം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,69,208 പശുക്കളും 9018 എരുമകളുള്ള ജില്ലയില്‍ ആലത്തൂരിലെ പരിശീലന കേന്ദ്രത്തില്‍ പാല്‍ ഉത്പന്നങ്ങളിലും സംഭരണത്തിലുമായി പ്രതിവര്‍ഷം 120 പേര്‍ക്ക് ക്ഷീരവകുപ്പ് പരിശീലനം നല്‍കുന്നുണ്ട്. കേരളത്തില്‍ പാല്‍ സംഭരണത്തില്‍ ഒന്നാം സ്ഥാനമുള്ള പാലക്കാട് ജില്ലയിലെ എല്ലാ ക്ഷീര സംഘങ്ങളും ഈ ദിനത്തില്‍ വൃക്ഷത്തെകള്‍ വെച്ചുപിടിപ്പിച്ച് ക്ഷീരമേഖലയില്‍ നൂതന അധ്യായം കുറിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  5 hours ago