അഴിമതിക്കേസില്‍ തടവിലാക്കി വിട്ടയക്കപ്പെട്ട രാജകുമാരന്മാര് രാജാവിനൊപ്പം പൊതുവേദിയില്‍
റിയാദ്: അഴിമതിക്കേസില്‍ പിടിയിലായി മാസങ്ങളോളം തടവിലാക്കപ്പെട്ടു ഒടുവില്‍ ജയില്‍ മോചിതരായ പ്രമുഖ രാജകുംടുംബാംഗങ്ങള്‍ ആദ്യമായി ഒത്തു വേദിയില്‍ രാജാവിനൊപ്പം പ്രത്യക്ഷപ്പെട്ടു.
സഊദി രാജ കുടുംബത്തിലെ പ്രമുഖനും ലോക കോടീശ്വരന്മാരില് പ്രമുഖനുമായ വലീദ് ബിന്‍ തലാല്‍ രാജകുമാരനും മുന്‍ രാജാവ് അബ്ദുള്ള ബിന്‍ സല്മാന് രാജാവിന്റെ മകനും റോയല്‍ ഗാര്‍ഡ് തലവനുമായിരുന്ന മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരനുമാണ് സഊദി രാജാവ് സല്മാന് ബിന്‍ രാജാവുമായി പൊതു വേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മുപ്പത്തിരണ്ടാമത് ജനാദിരിയ്യ ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള ദര്ഇയ്യയില് സ്പോര്‍ട് കോംപ്ലക്സില്‍ അരങ്ങേറിയ പരമ്പരാഗത നൃത്തരൂപമായ 'അര്‍ധ' യിലാണ് ഇരുവരും സല്മാന് രാജാവിനൊപ്പം പങ്കെടുത്തത്.
രാജാവിനൊപ്പമുള്ള ഇരുവരുടെയും സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. അഴിമതി വിരുദ്ധ സമിതി അറസ്റ്റു ചെയ്ത മിത്അബ് ബിന്‍ അബ്ദുല്ലള്ള ഒരു മാസത്തിനു ശേഷവും വലീദ് ബിന്‍ തലാല്‍ രാജകുമാരന് രണ്ടര മാസക്കാലത്തെ തടവിന് ശേഷവുമാണ് മോചിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."