ദന്തക്ഷയം ഇല്ലാതാക്കാന്‍ ആപ്പിള്‍
റെഡ് വൈനിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ദന്തക്ഷയത്തെയും മോണവേദനയെയും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പഠനം. അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
വെനിലടങ്ങിയിട്ടുള്ള പോളിലിനോളസ് വായിലെ ഹാനികരമായ ബാക്ടീരിയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തി. എന്നരുന്നാലും റെഡ് വൈന്‍ കുടിക്കാന്‍ പഠനം ശുപാര്‍ശ ചെയ്യുന്നില്ല.
പോളിലിനോളസ് ആരോഗ്യത്തിന് അനുകൂലമായ ആന്റി ഓക്‌സിഡന്റുമായി ബന്ധപ്പെട്ടതാണെന്ന് മുന്‍ പഠനങ്ങളില്‍ ചൂണ്ടികാണിച്ചിരുന്നു. അത് ശരീരത്തിലെ സെല്ലുകളുടെ തകരാറുണ്ടാകുന്നതില്‍നിന്നു രക്ഷിക്കും. പോളിലിനോളസ് ശരീരത്തിലെ നല്ല ബാക്ടീരിയയായി പ്രവര്‍ത്തിച്ച് ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
ദന്തക്ഷയവും മോണരോഗവും തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
ആപ്പിള്‍
ആപ്പിളിലടങ്ങിയിട്ടുള്ള ഫൈബര്‍ പല്ലുകളെ വൃത്തിയാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മാലിക് ആസിഡ് ഉമിനീര്‍ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് വായിലെ ബാക്റ്റീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സി ഉള്ള ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ഓറഞ്ച്, ബെറീസ്, ചെറുനാരങ്ങ എന്നിവ ദന്തക്ഷയം, മോണരോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
പാല്‍
പാലിലടങ്ങിയിട്ടുള്ള കാത്സ്യം വായിലുണ്ടാവുന്ന ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കസീന്‍ പല്ലുകളെ സംരക്ഷിക്കാന്‍ സഹായിക്കും.
ക്രാന്‍ബറിസ്
ക്രാന്‍ബറിസ് മോണയെ സംരക്ഷിക്കും. അതൊടൊപ്പം മോണയെയും പല്ലിനെയും മസാജ് ചെയ്യാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."