HOME
DETAILS
MAL
ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് സുധാകരന്
backup
February 22 2018 | 11:02 AM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്.
സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ യാഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 48 മണിക്കൂറാണ് സുധാകരന് ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നീട് യു.ഡി.എഫ് തീരുമാനത്തെ തുടര്‍ന്ന് സമരം നീട്ടുകയായിരുന്നു. കണ്ണൂര്‍ കളക്ടറേറ്റിന് സമീപം സുധാകരന് നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."