ലോകത്തെ ആദ്യ എയര്‍ബസ് എ350-1000 വിമാനം പറത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: ലോകത്തിലെ ആദ്യത്തെ എയര്‍ബസ് എ350- 1000 വിമാനം ദോഹയുടെ സ്വന്തം റണ്‍വേയില്‍ തൊട്ടപ്പോള്‍ അത് ഖത്തര്‍ എയര്‍വേയ്‌സിന്റെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലായി. ഏതാനും നാളുകള്‍ക്കകം പുതിയ വിമാനം ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കുന്നതോടെ പുതിയ ചരിത്രത്തിന്റെ തുടക്കമാവും.
ദോഹ കോര്‍ണിഷില്‍ ആഘോഷപ്പറക്കല്‍ നടത്തിയതിന് ശേഷമാണ് ഖത്തര്‍ എയര്‍വെയ്‌സിനായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ പുതിയ വിമാനം നിലത്തിറങ്ങിയത്. ഫ്രാന്‍സിലെ തുലൗസില്‍ നിന്നും പറന്നെത്തിയ വിമാനത്തിന് ജലാഭിഷേകം നടത്തി വരവേല്‍പ്പ് നല്കി. ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അക്ബര്‍ അല്‍ ബാക്കര്‍, എയര്‍ബസ് സെയില്‍സ് കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്യുഫ്രെനോയിസ്, റോള്‍സ് റോയ്‌സ് മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കെല്ലി തുടങ്ങി നിരവധി പ്രമുഖരുമായാണ് ഖത്തര്‍ എയര്‍വെയ്‌സ് വിമാനം പറന്നെത്തിയത്.
എയര്‍ബസ് എ 350 1000ന്റെ പുറത്തിറക്കല്‍ ഉപഭോക്താവാണ് ഖത്തര്‍ എയര്‍വെയ്‌സ്. ക്യുസ്യൂട്ട് ബിസിനസ് ക്ലാസ് സീറ്റ് ഘടിപ്പിച്ചാണ് പുതിയ യാത്രാ വിമാനം ഖത്തര്‍ എയര്‍വെയ്‌സിനായി രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഇതുകൂടാതെ പുതിയ എ350 900 എയര്‍ക്രാഫ്റ്റും ഖത്തര്‍ എയര്‍വെയ്‌സ് ഇന്നലെ സ്വന്തമാക്കിയതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."