HOME
DETAILS

ഹാദിയ: എഴുത്തും വായനയും നിഷേധിച്ചവര്‍ ഭയക്കുന്നത്

  
backup
February 23 2018 | 02:02 AM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8


'വീട്ടുതടങ്കലിലിരിക്കെ പുസ്തകവും പത്രവും നിഷേധിച്ചു. പുറംലോകത്തെക്കുറിച്ച് അറിയാനും അറിവു സ്വായത്തമാക്കാനുമുള്ള അവകാശം നിരാകരിച്ചു. വായനയാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് തനിക്കു സഹായത്തിനു നിയോഗിക്കപ്പെട്ട പൊലിസും വീട്ടുകാരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തി..'
സ്വന്തം താല്‍പ്പര്യപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും ആ മതക്കാരനായ യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍ ഹാദിയയുടേതാണ് ഈ വാക്കുകള്‍. പേനയും കടലാസും നിഷേധിച്ചു തന്നെ ഇരുളടഞ്ഞ ലോകത്തേയ്ക്കു തള്ളിയിടാനാണു ബന്ധുക്കളും പൊലിസും ശ്രമിച്ചതെന്നു ഹാദിയ കുറ്റപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ പെണ്‍കുട്ടിയായിട്ടുപോലും അവളുടെ വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും നിഷേധിച്ചവര്‍ ശരിക്കും ആരെയാണു ഭയക്കുന്നത്.
സമൂഹത്തില്‍ എഴുത്തിന്റെയും വായനയുടെയും പുതുലോകത്തിന്റെ നാന്ദി കുറിക്കലിനായി വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഇസ്‌ലാമിനെയാണോ ഇവര്‍ ഭീതിയോടെ കാണുന്നത്. വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവും മനുഷ്യന്റെ ശ്വാസോച്ഛ്വാസത്തിനു തുല്യമെന്നു വിവക്ഷിച്ച ഇസ്‌ലാമിനെ പൊതുശത്രുവായി കാണാന്‍ ഹേതുവായ ചേതോവികാരമെന്താണ്.
കേവലമൊരു മതമല്ല ഇസ്‌ലാം എന്ന സത്യം ആധുനികപരിതഃസ്ഥിതിയില്‍ വെളിവായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇസ്‌ലാമേതര ചിന്തകള്‍ക്കു ഇസ്‌ലാം പൊതുശത്രുവായിത്തീരുന്നത്. ഇസ്‌ലാമിനു പൊതുശത്രുവില്ല. അതുകൊണ്ടു തന്നെയാണ് ഇസ്‌ലാമിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്ന സംഘ്പരിവാരത്തെപ്പോലും ഇസ്‌ലാം പൊതുശത്രുവല്ലെന്നു പറഞ്ഞുവരുന്നത്. ശത്രുത പാലിക്കുന്നവനോടും പുഞ്ചിരിയുടെ മുഖവുമായേ സമാഗമം നടത്താവൂവെന്നാണു പ്രവാചകന്റെ ഉദ്‌ബോധനം.
ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട പാശ്ചാത്യശക്തികളുടെ പാതയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യയിലെ സംഘ്പരിവാരം രാജ്യത്തെ മുസ്‌ലിംകളെ രണ്ടാം പൗരന്മാരായിപ്പോലും കാണുന്നില്ലെന്ന വസ്തുത ഭീതിതമായ കാലഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ മതസൗഹാര്‍ദവും ബഹുസ്വരതയും മാത്രമല്ല ഇക്കൂട്ടര്‍ തച്ചുടയ്ക്കുന്നത്. പരിപാവനമായ മതേതരചിന്താഗതിയെപ്പോലും വിഷം കലക്കി മലീമസമാക്കുമ്പോള്‍ നമ്മുടെ രാജ്യം നാള്‍ക്കുനാള്‍ അസഹിഷ്ണുതയുടെ, സംഘര്‍ഷഭരിതമായ കാലാവസ്ഥയുടെ കാര്‍മേഘക്കുടയ്ക്കു കീഴിലായി ഞെരിഞ്ഞമര്‍ന്ന് ഇല്ലാതാവുന്നുവെന്ന സത്യം വിസ്മരിക്കാനാവില്ല.
ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത മനുഷ്യകുലത്തിന്റെ നാശത്തിനു ഹേതുവാകുന്ന സലഫിസമെന്ന വിഷത്തിന്റെ പുതിയ പതിപ്പായ ഐ.എസ്സും ഇന്ത്യയിലെ സംഘ്പരിവാരവും മതരാഷ്ട്ര വാദത്തിലൂന്നിയാണ് വര്‍ഗീയതയുടെ, വിവേചനത്തിന്റെ വിത്തുകള്‍ പാകി മനുഷ്യരെ കൊന്നൊടുക്കി മുന്നേറുന്നതെന്നു വ്യക്തമാകുമ്പോള്‍ ഈ ക്ഷുദ്രശക്തികളായ രണ്ടിനെയും ഒരേ തൂവല്‍പ്പക്ഷികളായി കാണേണ്ടി വരും.
ഹിന്ദുരാഷ്ട്രവാദവുമായി സംഘ്പരിവാര്‍ അജന്‍ഡ ഒന്നൊന്നായി നടപ്പിലാക്കുമ്പോള്‍ ബഹുസ്വരതയെ മാനിക്കുന്ന അയല്‍പക്കത്തെ ഇതര മതസ്ഥനെ സ്‌നേഹിക്കുകയും നെഞ്ചോടു ചേര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ ഹൃദയങ്ങളിലാണു കഠാരയിറങ്ങുന്നത്.
ഹാദിയ വിഷയത്തില്‍ ഇത്രയേറെ ഇടപെടാന്‍ സംഘ് പരിവാരങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകം ഇസ്‌ലാമിനോടുള്ള ശത്രുത ഒന്നുമാത്രമാണെന്നു മനസ്സിലാക്കാന്‍ ഭാരതം മുഴുക്കെ സഞ്ചരിക്കണമെന്നില്ല. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നു വീട്ടിലായപ്പോള്‍ തടങ്കലിലെന്നപോലെ നിരവധി പരീക്ഷണഘട്ടങ്ങളെയാണു ഹാദിയയ്ക്ക് നേരിടേണ്ടി വന്നത്. മസ്തിഷ്‌ക പ്രക്ഷാളനത്തിനായി തന്റെ അടുക്കലെത്തിയവരെല്ലാം ഇസ്‌ലാം ചീത്തമതമാണെന്നും തീവ്രവാദമാണ് അതിന്റെ മുഖമുദ്രയെന്നും പറഞ്ഞു ബോധ്യപ്പെടുത്താനാണു ശ്രമിച്ചതെന്നു ഹാദിയ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ശിരോവസ്ത്രം ബലമായി വലിച്ചു നീക്കാന്‍ ശ്രമിച്ചവര്‍ മഹറായി നല്‍കിയ സ്വര്‍ണം കോടതി വിധിയുടെ പിന്‍ബലത്തിലാണെന്നു തെറ്റിദ്ധരിപ്പിച്ച് അഴിച്ചുമാറ്റുകയും ചെയ്തു. പരിവര്‍ത്തനം മറ്റേതെങ്കിലും മതത്തിലേക്കായിരുന്നുവെങ്കില്‍ ഇത്രത്തോളം കോലാഹലങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഭാരത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് ഇസ്‌ലാമിന്റെ സംഭാവന എത്രത്തോളമാണെന്നു ചരിത്രപുസ്തങ്ങളിലെങ്കിലും ചികഞ്ഞു നോക്കിയിരുന്നെങ്കില്‍ ഇത്രത്തോളം 'തൊട്ടുകൂടായ്മ' ഉണ്ടാവില്ലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  2 months ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  2 months ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  2 months ago
No Image

ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  2 months ago