HOME
DETAILS

ദാറുല്‍ ഖദാഅ്: പോപുലര്‍ ഫ്രണ്ട് നീക്കത്തിനെതിരേ മതസംഘടനകള്‍ രംഗത്ത്

  
backup
February 23 2018 | 02:02 AM

darul-khadah-muslim-organisations-against-popular-front-1523

മലപ്പുറം: പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ദാറുല്‍ ഖദാഅ് ഹൈജാക്ക് ചെയ്യാനുള്ള പോപുലര്‍ ഫ്രണ്ട് നീക്കത്തിനെതിരേ മതസംഘടനകള്‍ രംഗത്ത്. കേരളത്തില്‍ മതസംഘടനകളേയും മഹല്ലുകളേയും മാറ്റിനിര്‍ത്തിയുള്ള നീക്കത്തിനെതിരേയാണ് വിവിധ മതസംഘടനാ നേതൃത്വം പ്രതികരിച്ചത്.
രാജ്യത്തെ മുസ്‌ലിംകളുടെ പൊതുവേദിയായ പേഴ്‌സനല്‍ ലോ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
മുസ്‌ലിംകള്‍ക്കിടയിലെ കുടുംബ, സാമൂഹ്യ പ്രശ്‌നങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്ന ദാറുല്‍ ഖദാഅ്, കേരളത്തില്‍ മതസംഘടനകളുടേയും ഖാസിമാരേയും അവഗണിച്ച് പോപുലര്‍ ഫ്രണ്ട് ഘടകമായ ഇമാം കൗണ്‍സിലിനെ ഏല്‍പിക്കരുതെന്നാണ് മതസംഘടനാ നേതാക്കളുടെ ആവശ്യം.
വ്യവസ്ഥാപിത മതസംവിധാനങ്ങേളേയും നേതൃത്വത്തേയും അവഗണിച്ചുളള നീക്കത്തിനെതിരേ സാമുദായിക പിന്തുണ ലഭിക്കില്ലെന്ന് വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു.


മുസ്‌ലിം സമുദായത്തിന്റെ ആത്മീയവും കുടുംബ, സാമൂഹികവുമായ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്ന ഖാസിമാരേയും മഹല്ല് സംവിധാനത്തേയും അവഗണിക്കുകയും, സമുദായത്തില്‍ സ്വാധീനമില്ലാത്ത ഒരു സംഘടനക്ക് ഇത്തരം പൊതുസ്വഭാവമുള്ള വേദികള്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു സമസ്ത കേരളാ സുന്നീ മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.


സമുദായത്തിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് രൂപം നല്‍കുന്ന ദാറുല്‍ ഖദാഅ് പോലുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുകയാണെങ്കില്‍ അത് മതസംഘടനാ നേതൃത്വവുമായി ചര്‍ച്ച ചെയ്താവണം. അതിനുപകരം മതസംഘടനകള്‍ക്കിടയിലും മഹല്ലുകളിലും സ്വാധീനമില്ലാത്ത ഒരു സംഘടന പൊതുപിന്തുണക്കുവേണ്ടി നടത്തുന്ന രഹസ്യഅജണ്ടകള്‍ക്ക് പേഴ്‌സനല്‍ ലോ ബോര്‍ഡ് സംവിധാനം ദുരുപയോഗപ്പെടുത്തിക്കൂടെന്നും ഇതിനെതിരേ മുഴുവന്‍ മതസംഘടനകളും രംഗത്തുവരണമെന്നും ഉമര്‍ ഫൈസി പറഞ്ഞു.
കേരളത്തില്‍ മഹല്ലുജമാഅത്തുകളും അവ കേന്ദ്രീകരിച്ചു ഖാസി,ഖത്വീബുമാരുടേയും നേതൃത്വത്തില്‍ മുസ്‌ലിംകളുടെ വ്യക്തി, കുടുംബ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരത്തിനു സംവിധാനമുള്ള സാഹചര്യത്തില്‍, ഭൂരിപക്ഷം വരുന്ന മഹല്ല്, സമുന്നത പണ്ഡിത നേതൃത്വം എന്നിവരുടെ അറിവും പിന്തുണയുമില്ലാതെ ഒരു ദാറുല്‍ ഖദാഅ് സംവിധാനം ശരിയായ നടപടിയെല്ലെന്നും, ഭൂരിപക്ഷം വരുന്ന കേരളാ മുസ്‌ലിംകളുടെ പിന്തുണയോടെ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ടെതാണ് ഇത്തരം വിഷയമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പറഞ്ഞു.


മുസ്‌ലിം സമുദായത്തില്‍ വേരോട്ടമില്ലാത്ത ഒരു സംഘടനയെ ദാറുല്‍ ഖദാഅ് സംവിധാനം ഏല്‍പിക്കുന്നത് ശരിയല്ലെന്നും മുസ്‌ലിം സംഘടനകളുമായി ആലോചിച്ച ശേഷമാണ് ഇത്തരം സംവിധാനം രൂപം നല്‍കാവൂവെന്നു കെ.എന്‍.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി പറഞ്ഞു.


മുഖ്യധാര മതസംഘടനകള്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത പോപുലര്‍ ഫ്രണ്ടിനു കീഴിലുള്ള ഇമാം കൗണ്‍സിലിന്, ദാറുല്‍ ഖദാഅ് ഏല്‍പിച്ചുകൊടുക്കുന്നത് കേരളമുസ്‌ലിംകള്‍ക്കിടയില്‍ സ്വീകാര്യതയോ, മതസംഘടനകളുടേ പിന്തുണയോ ലഭിക്കില്ലെന്നും ഇത്തരം നടപടി പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ പൊതുസ്വീകാര്യത നഷടമാകാനിടയാക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago