മയക്കുമരുന്ന് വേട്ട സംഘത്തലവനായ തമിഴ്‌നാട് സ്വദേശി പിടിയില്‍ രണ്ടാഴ്ചയ്ക്കിടെ
മലപ്പുറം: ലഹരിമാഫിയ സംഘത്തലവനായ തമിഴ്‌നാട് സ്വദേശി അരീക്കോട് പൊലിസ് പിടിയിലായി. 25 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത മയക്കുമരുന്നായ കെറ്റമിനുമായിട്ടാണ് തമിഴ്‌നാട് കുംഭകോണം സ്വദേശി ബാലാജി (43) കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടാഴ്ചയായി പൊലിസ് നടത്തിയ നീക്കത്തിന്റെ ഭാഗമായി 12 കോടിയോളം വിലവരുന്ന മയക്കുമരുന്നാണ് പൊലിസ് പിടിച്ചെടുത്തത്. ഈ കേസുകളില്‍ പതിനഞ്ചോളം പ്രതികളെ മലപ്പുറം ജില്ലയിലെ അരീക്കോടും, മഞ്ചേരിയിലുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചത്.
ആറുകോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് തമിഴ്‌നാട് സ്വദേശികളെ കഴിഞ്ഞ ഞായറാഴ്ച പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തലവനെ കുറിച്ചു പൊലിസിനു വിവരം കിട്ടിയത്.
തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കേരളത്തിലെ മയക്കുമരുന്നു മൊത്തവിതരണക്കാരാണെന്ന രീതിയില്‍ ഇയാളുമായി ബന്ധം സ്ഥാപിക്കുകയും, കച്ചവടം ഉറപ്പിക്കുന്നതിനായി കെറ്റമിന്റെ സാമ്പിളുമായി അരീക്കോട് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ച് അരീക്കോട് എത്തിയ ഇയാളെ എസ്.ഐ സിനോദിന്റെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച വാഹനവും ഡ്രൈവറെയും പിടികൂടാനായില്ല.
കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുള്ളയാളാണ് പിടിയിലായ ബാലാജി.
അഫ്ഗാന്‍ വഴിയാണ് കെറ്റമിന്‍ കേരളത്തിലെത്തിച്ചിരുന്നതെന്നാണ് വിവരം. ആന്ധ്രയിലെ കഞ്ചാവ് മൊത്തവിതരണക്കാരുമായും ഇയാള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും ആന്ധ്രയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നതായും പൊലിസ് പറഞ്ഞു.
ആന്ധ്രയിലെ ആയുധമാഫിയകളുമായി ബന്ധം സ്ഥാപിച്ച് ആയുധങ്ങള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആവശ്യക്കാര്‍ക്ക് ഇയാള്‍ എത്തിച്ചു നല്‍കുന്നതായും സംശയിക്കുന്നുണ്ട്. ബാലാജിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി ഐ എന്‍.ബി ഷൈജു, എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ഉണ്ണികൃഷണന്‍, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, മുഹമ്മദ് സലിം, മനോജ്കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."