HOME
DETAILS

ഗൊരഖ്പൂര്‍ കലാപം: യു.പി മുഖ്യമന്ത്രിക്കെതിരായ ഹരജി കോടതി തള്ളി

  
backup
February 23 2018 | 03:02 AM

%e0%b4%97%e0%b5%8a%e0%b4%b0%e0%b4%96%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81


ന്യൂഡല്‍ഹി: 2007ല്‍ ഗൊരഖ്പൂരില്‍ വര്‍ഗീയ കലാപത്തിന് ഇടയാക്കിയ വിദ്വേഷ പ്രസംഗം നടത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ കേസില്‍ പുനരന്വേഷണം നടത്തണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.
വര്‍ഗീയ കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് പര്‍വേസ് പര്‍വാസാണ് 2008ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഗൊരഖ്പൂരിലെ കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ആദിത്യനാഥ് ഗൊരഖ്പൂര്‍ എം.പിയായിരിക്കെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് സാമുദായിക സംഘര്‍ഷമുണ്ടാകുകയും ചെയ്തു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ആദിത്യനാഥിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം നേതൃത്വം നല്‍കുന്ന ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയും നിരവധി വസ്തുവകകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കേസില്‍ യോഗിക്ക് 11 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago