കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്
കൊല്ലം: റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് കടയ്ക്കല്‍ ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി റ്റി എ പ്രസിഡന്റ് വി സുബ്ബലാല്‍ അധ്യക്ഷത വഹിക്കും.
ഹെഡ്മാസ്റ്റര്‍ കെ രാജേന്ദ്രപ്രസാദ് സന്ദേശം നല്‍കും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പഠനോപകരണങ്ങള്‍ നല്‍കി കുട്ടികളെ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ ഉപഹാരം നല്‍കും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി ആര്‍ പുഷ്‌കരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി ബാബുക്കുട്ടന്‍, ഡി പി ഒ (എസ് എസ് എ) ഡോ എസ് ഷാജു, ഡി ഇ ഒ റ്റി ആര്‍ ശ്രീദേവി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് വത്സല,സ്റ്റാഫ് സെക്രട്ടറി എ ഷിയാദ്ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അങ്കണവാടി
പ്രവേശനോത്സവം
കൊല്ലം: അര്‍ബന്‍ ഐ സി ഡി എസ് പ്രോജക്ടില്‍ 25 അങ്കണവാടികളിലെ പ്രവേശനോത്സവം ഇന്ന് ടി എം വര്‍ഗീസ് ഹാളില്‍ നടക്കും.
പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, വിരമിച്ച ജീവനക്കാരെ ആദരിക്കല്‍, സെമിനാര്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രദര്‍ശനം തുടങ്ങിയവ ഇതോടനബന്ധിച്ചു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."