HOME
DETAILS
MAL
നീരവിന്റെ ആഡംബര കാറുകള്‍ പിടിച്ചു; 94 കോടിയുടെ മ്യൂച്വല്‍ ഫണ്ട് മരവിപ്പിച്ചു
backup
February 23 2018 | 03:02 AM
മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പാര്‍ട്ണര്‍ മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 94.52 കോടിയുടെ മ്യൂച്ചല്‍ ഫണ്ട്, ഓഹരി നിക്ഷേപം എന്നിവ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മരവിപ്പിച്ചു.
കൂടാതെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പത് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
മെഹുല്‍ ചോക്സിയുടെ കമ്പനിയുടെതാണ് 86.72 കോടിയുടെ മ്യൂച്ചല്‍ ഫണ്ടും ഓഹരികളും. ശേഷിക്കുന്നത് നീരവ് മോദിയുടെതാണ്.
പിടിച്ചെടുത്ത കാറുകള്‍ റോള്‍സ് റോയ്സ്, ബെന്‍സ്, പോര്‍ഷെ, മൂന്ന് ഹോണ്ട കാറുകള്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."