യു.എസില്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് ട്രംപ്
വാഷിങ്ടണ്‍: തോക്ക് നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിന്നിടെ വെടിവയ്പ്പിന് വിചിത്ര പരിഹാരവുമായി ഡൊണാള്‍ഡ് ട്രംപ്.
അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ സ്‌കൂളുകളിലെ വെടിവയ്പ് ഉടന്‍ തടയാനാവുമെന്ന് ട്രംപ് പറഞ്ഞു.
ഫ്‌ളോറിഡ വെടിവയ്പില്‍ നിന്ന് രക്ഷപ്പെട്ടവരുമായും മരിച്ചവരുടെ മാതാപിതാക്കളുമായും ട്രംപ് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം. അധ്യാപകര്‍ തോക്ക് കരുതിയാല്‍ അക്രമങ്ങളെ ഉടന്‍ അവസാനിപ്പിക്കാനാവും. ഇതിന്നായി പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ വെടിവയ്പ് തടയാനാകുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശത്തെ മാതാപിതാക്കളും അധ്യാപകരും വിമര്‍ശിച്ചു. അപകടകരമായ പരിഹാരമാണിതെന്നും തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ട്രംപ് ഏതെങ്കിലും പബ്ലിക്ക് സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നത് പഠിപ്പിക്കാനാണെന്ന് ഫ്‌ളോറിഡ് ആക്രമണത്തില്‍ രക്ഷപ്പെട്ട അല്‍ഫോണ്‍സോ കാല്‍ഡറോന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
യാഥാര്‍ഥ ലോകത്തില്‍ എങ്ങനെ ജീവിക്കണമെന്നാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. എങ്ങനെ എ.ആര്‍ 15 തോക്ക് ഉപയോഗിക്കണമെന്ന് അവര്‍ അറിയേണ്ടതില്ല. അധ്യാപകര്‍ തോക്കുമായി വരുന്നത് തങ്ങള്‍ക്ക് കാണേണ്ടെന്ന് അല്‍ഫോണ്‍സോ കാല്‍ഡറോണ്‍ പറഞ്ഞു.
യു.എസിലെ തോക്ക് നിയമത്തിനെതിരേ വന്‍പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക് തോക്കുകളില്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക്കുകള്‍ നിരോധിക്കാന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."