ഇന്ത്യക്കെതിരേ വിമര്‍ശനവുമായി മാലദ്വീപ്
മാലി: ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മാലദ്വീപ്. രാജ്യത്ത് അടയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ തെറ്റായ വ്യാഖ്യാനമാണ് പ്രചരിപ്പിക്കുന്നതെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. അടയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മാലദ്വീപ് ഇന്ത്യയെ നേരിട്ട് കുറ്റപ്പെടുത്തുന്നത്.
അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് നീട്ടിയത് ഭരണഘടനാ വിരുദ്ധമെന്ന രീതിയിലാണ് ഇന്ത്യ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണെന്നും രാജ്യത്തെ സാഹചര്യങ്ങള്‍ തിരിച്ചറിയാതെയാണ് ഇന്ത്യ പ്രതികരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യം ഗുരുതരമായ ബുദ്ധിമുട്ടിലൂടെയാണ് പോവുന്നത്. അടയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന തങ്ങള്‍ ശ്രദ്ധിച്ചു. രാജ്യത്തെ രാഷ്ട്രീയ പുരോഗതികള്‍ മനസിലാക്കാതെയാണ് ഇന്ത്യയുടെ പ്രതികരണമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രാജ്യത്തിന്റെ പുരോഗതിക്ക് തടസമാവുമെന്നും അടിയന്തരാവസ്ഥ നീട്ടിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."