HOME
DETAILS

ഗ്വാണ്ടനാമോ തടവറയില്‍നിന്നു സഊദി പൗരനെ മോചിപ്പിക്കുന്നു

  
backup
February 23 2018 | 04:02 AM

%e0%b4%97%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%ae%e0%b5%8b-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8-2

 

റിയാദ്: കുപ്രസിദ്ധമായ ഗവാണ്ടനാമോ തടവറയില്‍നിന്നു സഊദി പൗരനെ മോചിപ്പിച്ചു സഊദിക്ക് കൈമാറുമെന്ന് പെന്റഗണ്‍.

പതിനഞ്ചു വര്‍ഷമായി ഇവിടെ തടവറയില്‍ കഴിയുന്ന അഹ്മദ് മുഹമ്മദ് ഹസ്സാ അല്‍ ദര്‍ബിയെന്നസഊദി പൗരനെയാണ് വിട്ടയക്കുന്നതെന്നു പെന്റഗണ്‍ വക്താവ് സാറാ ഹിഗ്ഗിന്‍സ് അറിയിച്ചു.

2002 ല്‍ ഫ്രഞ്ച് എണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന ആരോപണത്തിന്റെയടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ കുപ്രസിദ്ധ ജയിലായ ഗവാണ്ടനാമോയില്‍ എത്തിച്ചത്.

തെളിവെടുപ്പില്‍ അമേരിക്കന്‍ അധികൃതരുമായി സഹകരിക്കുന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സഊദിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുന്നതിനു അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇവിടെ നിന്നും വിട്ടയക്കപ്പെടുന്ന തടവുകാനരനാണ് അല്‍ ദര്‍ബി.

ബരാക് ഒബാമയുടെ അവസാന കാലത്ത് തടവറ ഒഴിവാക്കാനായി കനത്ത ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി നിരവധിപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

യമന്‍ തീരത്ത് വെച്ച് ഫ്രഞ്ച് എഎണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണ ഗൂഢാലോചന കുറ്റം ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ ബള്‍ഗേറിയന്‍ നാവികന് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏദന്‍ ഉള്‍ക്കടലില്‍ ഏറ്റവും വലിയ എണ്ണചോര്‍ച്ചക്ക് ആക്രമണം കാരണമായിരുന്നു.

പതിമൂന്നു വര്‍ഷം തടവിന് വിധിക്കണമെന്നു അമേരിക്കന്‍ ഗവണ്മെന്റ് കഴിഞ്ഞ ഒക്‌ടോബറില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ ആക്രമണത്തിനും അമേരിക്കന്‍ യുദ്ധക്കപ്പലിനും നേരെ ആക്രമണം നടത്തിയകേസിലും മുഖ്യ സൂത്രധാരനായ അബ്ദുറഹീം അല്‍ നാശിരി വധശിക്ഷ നേരിടുന്നുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലിനു നേരെ നടന്ന ആക്രമണത്തില്‍ പതിനേഴു യു എസ് സൈനികരാണ് കൊല്ലപ്പെട്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  26 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  6 hours ago